»   » കഥാപാത്രം വെളിപ്പെടുത്തിയില്ല, അനില്‍ രാധകൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നൈല ഉഷ!

കഥാപാത്രം വെളിപ്പെടുത്തിയില്ല, അനില്‍ രാധകൃഷ്ണന്റെ അടുത്ത ചിത്രത്തില്‍ നൈല ഉഷ!

Posted By: Sanviya
Subscribe to Filmibeat Malayalam

റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ സിനിമയില്‍ എത്തുന്നത് മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് ഒത്തിരി ആരാധകരെ നടി സമ്പാദിച്ചു. ഇപ്പോഴിതാ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിന് ശേഷം നൈല അനില്‍ രാധകൃഷ്ണ മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് നൈല അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. 2017ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കോഴിക്കോട് കളക്ടര്‍ പ്രശാന്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നാതായും റിപ്പോര്‍ട്ടുകളുണ്ട്.

nylausha

തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

അതേ സമയം മഴവില്‍ മനോരമയിലെ മിനിറ്റ് ടു വിന്‍ എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് ഇപ്പോള്‍ നൈല ഉഷ. ഷോയിലെ നടിയുടെ അവതരണത്തിന് മികച്ച അഭിപ്രായമാണ് നേടുന്നത്.

English summary
Nyla Usha Roped In For Anil Radhakrisha Menon's Next!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam