»   » മമ്മൂട്ടിയുടെ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് യൂടൂബില്‍ ട്രെന്‍ഡിംഗ്!!! വീഡിയോ കാണാം...

മമ്മൂട്ടിയുടെ നായികയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് യൂടൂബില്‍ ട്രെന്‍ഡിംഗ്!!! വീഡിയോ കാണാം...

By: Karthi
Subscribe to Filmibeat Malayalam

താരങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ എന്നും ആരാധകര്‍ക്ക് ഏറെ താല്പര്യമുള്ള ഒന്നാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടേതാണെങ്കില്‍ ആരാധകര്‍ അത് ഏറ്റെടുക്കും. നടിയും അവതാരികയുമായ നൈല ഉഷയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് വീഡിയോ യൂടൂബില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. 

പ്രേക്ഷക മനം കവര്‍ന്ന അങ്കമാലി ഡയറീസ് നായകന്‍ ബോളിവുഡിലേക്ക്? സംവിധാനം കരണ്‍ ജോഹര്‍???

റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ 2013ലാണ് സിനിമയിലേക്ക് എത്തുന്നത്. ജയസൂര്യയുടെ നായികയായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ഷൂട്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

യൂടൂബില്‍ ട്രെന്‍ഡിംഗ്

ഗൃഹലക്ഷ്മി മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ടൂനു സണ്ണി പോസ്റ്റ് ചെയ്തരിക്കുന്ന വീഡിയോ യൂടൂബ് ട്രന്‍ഡിംഗ് വീഡിയോസ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ്.

മൂന്ന് കോസ്റ്റ്യൂം

വ്യത്യസ്തമായ മൂന്ന് കോസ്റ്റിയൂമുകള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടാണ് ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയത്. വ്യത്യസ്തമായ മൂന്ന് ലുക്കിലുള്ള ചിത്രങ്ങളാണ് ഫോട്ടോഷൂട്ടില്‍ പകര്‍ത്തിയിരിക്കുന്നത്. കോസ്റ്റിയൂമര്‍ ജീറ്റയാണ് നൈല ഉഷയുടെ കോസ്റ്റിയൂംസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മെയ് രണ്ടാം പാതി

മെയ് രണ്ടാം പാതിയില്‍ പുറത്തിറങ്ങിയ ഗൃഹലക്ഷ്മി മാഗസിന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. നൈല ഉഷയായിരുന്നു മാഗസിന്റെ കവര്‍ ഗേള്‍. ചിത്രങ്ങള്‍ താരം തന്റെ ഫേസ്ഫുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അവതാരകയായും ശ്രദ്ധനേടി

മമ്മൂട്ടിയുടെയും ജയസൂര്യയുടേയും നായികയായി ശ്രദ്ധനേടിയ നൈല ഉഷ ചാനല്‍ അവതാരകയായും കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും നൈല ഉഷ നേടി. 2016 ഏപ്രില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ആരംഭിച്ച മിനിറ്റ് ടു വിന്‍ എന്ന പരിപാടിയാണ് അവതാരിക എന്ന നിലയില്‍ നൈല ഉഷയെ ശ്രദ്ധേയയാക്കിയത്.

പുതിയ ചിത്രം

കോഴിക്കോട് കളക്ടറായിരുന്ന കളക്ടര്‍ബ്രോ എന്‍ പ്രശാന്ത് തിരക്കഥ എഴുതുന്ന ധിവാന്‍ജി മൂല എന്ന ചിത്രമാണ് നൈല ഉഷ അഭിനയിക്കുന്ന പുതിയ ചിത്രം. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായിക. തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രമാകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഗൃഹലക്ഷ്മി മാഗസിന്‍െ കവര്‍ പേജ് പങ്കുവച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Nyla Usha glamour photoshoot video is trending in youtube. Photoshoot was for Mathrubhoomi Grahalakshmi magazine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam