അനന്തപുരിയില്‍ മത്സരിക്കാന്‍ മോഹന്‍ലാല്‍? താരത്തെ കളത്തിലിറക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവം! കാണൂ!
മലയാള സിനിമയുടെ അഭിനയ കുലപതികളിലൊരാളായ മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അഭ്രപാളിയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താനൊരു നല്ല മാതൃകയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. സിനിമയ്ക്കപ്പുറത്ത് സാധാരണക്കാരനായ മനുഷ്യനാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. കേരളമൊന്നാകെ മഴക്കെടുതിയില്‍ വിറുങ്ങലിച്ച് നിന്നപ്പോള്‍ തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളുമായി താരവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനെത്തിയിരുന്നു. സമൂഹത്തിലേക്ക് നേരിട്ടിറങ്ങി പല കാര്യങ്ങളും ചെയ്യാനായി താരം ശ്രമിക്കാറുണ്ട്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി മോഹന്‍ലാലെത്തിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനിലൂടെയാണ് അദ്ദേഹം അവശ്യ വസ്തുക്കള്‍ എത്തിച്ചത്. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരില്‍ തുടങ്ങിയതാണ് വിശ്വശാന്തി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതാരംഭിച്ചത്. ഫൗണ്ടേഷന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന പ്രചാരണങ്ങള്‍ ശക്തമായത്. ബിജെപി അനുഭാവിയായ താരം തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താരത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവായ ഒ രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

മോഹന്‍ലാലും രാഷ്ട്രീയത്തിലേക്ക്?
സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍ പില്‍ക്കാലത്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പതിവില്‍ നിന്നും വിപരീതമായി പ്രശസ്ത താരങ്ങള്‍ക്ക് ജനപിന്തുണ വര്‍ധിക്കാറുമുണ്ട്. ബോളിവുഡ്, ടോളിവുഡ്, മോളിവുഡ് ഭേദമില്ലാതെ നിരവധി പേര്‍ ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. പരിചയപ്പെടുത്തലുകളോ പ്രത്യേക മുഖവുരയോ ഇല്ലാതെ തന്നെ ജനങ്ങളെ ഒപ്പം ചേര്‍ക്കാനും താരങ്ങള്‍ക്ക് കഴിയാറുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ, ഭരത് ലഫ്റ്റനന്റ് കേണല്‍ , പത്മഭൂഷണ്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഈ പ്രചാരണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

താരത്തെ സമീപിച്ചു
തിരുവനന്തപുരം സീറ്റിലേക്ക് ജനവിധി തേടാനിറങ്ങണമെന്നാവശ്യപ്പെട്ട് താരത്തെ സമീപിച്ചിരുന്നതായി ഒ രാജഗോപാല്‍ വ്യക്തമാക്കിയതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചയായത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയാണ് മോഹന്‍ലാല്‍ മത്സരിക്കുന്നുവെന്ന പ്രചാരണങ്ങള്‍ ശക്തമായത്.

സ്വീകരിക്കുമോ?
തങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം അത് സ്വീകരിക്കുമോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. തിരുവനന്തപുരത്തുകാരുടെ സ്വന്തം താരം കൂടിയാണ് അദ്ദേഹം. ഇതിനെല്ലാം പുറമേ ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുണ്ടെന്നുമായിരുന്നു രാജഗോപാലിന്റെ വാക്കുകള്‍.

മോദിയുമായി നടത്തിയ കൂടിക്കാഴ്ച
അടുത്തിടെയായിരുന്നു താരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം രാഷ്ട്രീയ പ്രവേശനമായിരുന്നുവെന്നായിരുന്നു ഒരുവിഭാഗത്തിന്‍റെ വാദം. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായി മാറിയതോടെയാണ് പ്രതികരണവുമായി മോഹന്‍ലാല്‍ എത്തിയത്.

വിശ്വശാന്തിക്ക് വേണ്ടി
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വയനാട്ടില്‍ തുടങ്ങുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കുന്നതിന് വേണ്ടിയാണ് താന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. രാഷ്ട്രീയത്തില്‍ സജീവമായ മുതിര്‍ന്ന നേതാവാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മറ്റ് പല പരിപാടികളും ഒരുങ്ങുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്നും താരം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും അന്ന് പ്രചരിച്ചിരുന്നു.

മോഹന്‍ലാലിന്‍റെ പ്രതികരണം
നേരത്തെയും താന്‍ പ്രധാനമന്ത്രിമാരെ സന്ദര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും താനിപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. രാഷ്ടീയത്തിലെ ആരുമായി സമയം ചെലവഴിച്ചാലും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കാറുണ്ടെന്നും അതോടെ തന്നെ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി മുദ്ര കുത്താറുണ്ടെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമായിരുന്നു താന്‍ തിരുവനന്തപുരത്തുനിന്നും മത്സരിച്ചേക്കുമെന്ന പ്രചാരണം ശക്തമായതെന്നും അദ്ദേഹം പറയുന്നു.

അറിയാത്ത മേഖലയിലേക്കില്ല
ഒരുതരത്തിലും തനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണ് ഇതെന്നും ഇപ്പോഴുള്ളത് പോലെ തന്നെ സ്വതന്ത്ര്യനായി നടക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ ചുരുക്കം ചില സിനിമക്കാരേ രാഷ്ട്രീയത്തിലേക്കിറങ്ങിയിട്ടുള്ളൂ. നസീര്‍ സാര്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ മുകേഷും ഗണേഷും ഇന്നസെന്റും സുരേഷ് ഗോപിയുമൊക്കെ ഈ മേഖലയില്‍ സജീവമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാനായി പലരും പറഞ്ഞിരുന്നുവെങ്കിലും ്അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതല്ലേ നല്ലതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.


Click it and Unblock the Notifications











