നടി സിമ്രന്റെ മരണം, കൊലപാതകമോ ആത്മഹത്യയോ എന്ന് പൊലീസ് അന്വേഷണം
ഒഡിഷ നടി സിമ്രാന്‍ സിംഗ് മരണപ്പെട്ട നിലയില്‍. ഒരു പാലത്തിനടിയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
അവസാനമായി നടി സുഹൃത്തിന് അയച്ച വോയിസ് മെസേജിന്റെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണോ എന്ന സംശയമുണ്ട്. എന്നാല്‍ സിമ്രനെ ഭര്‍ത്താവ് കൊല ചെയ്തതാണെന്നാണ് നടിയുടെ കുടുംബം ആരോപിയ്ക്കുന്നത്.

സിമ്രന്റെ മുഖത്തും തലയിലും ചില മുറിവുകളും പരിക്കുകളും ഉണ്ട്. മൃതദേഹത്തിനടുത്ത് ഒരു ലെതര്‍ ഹാന്റ് ബാഗും പൊലീസ് കണ്ടെടുത്തു. കൊലപാതകമാണെന്ന ആരോപണം സിമ്രന്റെ ഭര്‍ത്താവ് രഞ്ജു സുന നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് സിമ്രന്‍ സിംഗും രഞ്ജു സുനയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹിതരായത്. സെല്‍ഫി ബെബോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സിമ്രന്‍ ആല്‍ബം പാട്ടുകളിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്.


Click it and Unblock the Notifications