ഒടിയന് 3 ദിവസത്തെ ചിത്രീകരണം കൂടി! കൊച്ചിയിലെ ഷൂട്ടിങ്ങിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍! കാണൂ!
വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. പതിവിന് വിപരീതമായി ഈ ചിത്രത്തിനായി മോഹന്‍ലാല്‍ ശാരീരിക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 15 കിലോ കുറച്ചാണ് താരം ഞെട്ടിച്ചത്. വ്യത്യസ്ത കാലഘട്ടത്തിലുള്ള മാണിക്കനെ അവതരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം മെലിഞ്ഞത്. മോഹന്‍ലാലിന് മാത്രമല്ല നായികയായ മഞ്ജു വാര്യറിനും മേക്കോവര്‍ ആവശ്യമായിരുന്നു.
ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തത വരുത്താറുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശരീരഭാരം കുറച്ചത്. ഈ ചിത്രത്തിലൂടെ മോഹന്‍ലാലിനെത്തേടി നിരവധി പുരസ്‌കാരങ്ങളെത്തുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയെക്കുറിച്ചുള്ള വിവരങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയെത്തുടര്‍ന്ന് റിലീസുകള്‍ മാറ്റിയപ്പോഴാണ് ഒടിയന്റെ റിലീസ് നീണ്ടത്. ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുകയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തയെത്തിയത്.

മോഹന്‍ലാലുള്ള രംഗങ്ങളടക്കം കുറച്ച് ഭാഗങ്ങള്‍ കൊച്ചിയില്‍ ചിത്രീകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.17,18,19 തീയതികളിലായാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ്. പ്രകാശ് രാജ്, മനോജ് ജോഷി, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, കൈലാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒടിയന്റെ മൂന്ന് ദിവസത്തെ ചിത്രീകരണത്തില്‍ പങ്കെടുത്തതിന് ശേഷം മോഹന്‍ലാല്‍ ലൂസിഫറിലേക്ക് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications