twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ആന്‍റണി ? മാസ്സ് റിപ്ലൈയുമായി തിയേറ്ററുടമ!

    |

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയത്. ആദ്യദിനത്തില്‍ തന്നെ നെഗറ്റീവ് പ്രചാരണമായിരുന്നു ഉയര്‍ന്നുവന്നത്. ഹര്‍ത്താലിനെ വെല്ലുന്ന തരത്തിലുള്ള തിരക്കായിരുന്നു തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ ഉയര്‍ത്തിയ ഹൈപ്പിന് അനുസരിച്ച് ചിത്രത്തിലൊന്നുമില്ലെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. ഫാന്‍സ് പ്രവര്‍ത്തകരും ഇതേ അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങളെയും അസ്ഥാനത്താക്കി സിനിമ മുന്നേറുകയാണ്. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ 100 കോടി നേടിയിരുന്നു.

    മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്‍കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്‍കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!

    ക്രിസ്മസ് റിലീസുകളെത്തിയപ്പോഴും പതറാതെ മുന്നേറുകയാണ് ഒടിയന്‍. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഞാന്‍ പ്രകാശന്‍. യുവതാരനിരയുടെ സിനിമകളാണ് ഇപ്പോള്‍ ബോക്‌സോഫീസുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പല തിയേറ്ററുകളില്‍ നിന്നും ഒടിയന്‍ മാറ്റാത്തതിന് പിന്നില്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഭീഷണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ അതല്ല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടി ജാഡ കാണിച്ചിട്ടുണ്ടേല്‍ അതങ്ങനെ തന്നെ വേണം! ഒാവറായാല്‍ താനത് പറയാറുണ്ടെന്ന് സിദ്ദിഖ്! കാണൂമമ്മൂട്ടി ജാഡ കാണിച്ചിട്ടുണ്ടേല്‍ അതങ്ങനെ തന്നെ വേണം! ഒാവറായാല്‍ താനത് പറയാറുണ്ടെന്ന് സിദ്ദിഖ്! കാണൂ

    ഒടിയന്‍ മാറ്റാത്തതിന് പിന്നില്‍?

    ഒടിയന്‍ മാറ്റാത്തതിന് പിന്നില്‍?

    പുതിയ സിനിമകള്‍ പ്രഖ്യാപിക്കുന്നതിനിടയിലും ഒടിയന്‍ മാറ്റാത്തതിനെക്കുറിച്ചായിരുന്നു പലരും സൂചിപ്പിച്ചത്. കുടുംബ പ്രേക്ഷകര്‍ പുതിയ റിലീസിന് പിന്നാലെ പായുന്നതിനിടയിലും ഒടിയന്‍ അതേ പോലെ നിലനില്‍ക്കുന്നുവെന്നായിരുന്നു വിമര്‍ശനം. കുപ്രചാരണത്തെയും ഡീഗ്രേഡിങ്ങിനെയും കാറ്റില്‍ പറത്തി സിനിമ കുതിക്കുകയാണെന്ന കാര്യത്തെക്കുറിച്ച് വിമര്‍ശകര്‍ക്ക് ബോധ്യമില്ലായിരുന്നു. എന്ന് മാത്രവുമല്ല സിനിമ പെട്ടെന്ന് തന്നെ അരങ്ങൊഴിയുമെന്നുമായിരുന്നു പലരും കരുതിയത്.

    ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകള്‍?

    ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകള്‍?

    തിയേറ്ററുകളില്‍ നിന്നും സിനിമ മാറ്റാത്തതിന് പിന്നിലെ കാരണം ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ആന്റണി ഭീഷണിപ്പെടുത്തി ഒടിയന്‍ കളിപ്പിക്കുകയാണെന്നായിരുന്നു വിമര്‍ശനം. ഹൗസ് ഫുള്‍ ഷോയ്ക്കായി ആളെ ഇറക്കുമതി ചെയ്യുന്നുവെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദത്തെ പൊളിച്ചടുക്കുന്ന തരത്തിലുള്ള മറുപടിയാണ് തിയേറ്ററുടമ നല്‍കിയത്.

    തിയേറ്ററുടമകളുടെ മറുപടി

    തിയേറ്ററുടമകളുടെ മറുപടി

    കുടുംബ പ്രേക്ഷകരുള്‍പ്പടെ നിറയെ ആളുകളുണ്ട് ഓരോ പ്രദര്‍ശനത്തിനുമെന്നായിരുന്നു തിയേറ്ററുടമയുടെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒടിയന്‍ മികച്ചൊരു അനുഭവമാണെന്നും നേരില്‍ കാണാതെ സിനിമയെ ക്രൂശിക്കുന്നത് നല്ല പ്രവണതയല്ലെന്നും വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രമോഷനിലൂടെയും മറ്റുമായി സിനിമയ്ക്ക് നല്‍കിയ ഓവര്‍ ഹൈപ്പാണ് ആരാധകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിയത്. പുലിമുരുകനെ വെല്ലുന്ന ആക്ഷന്‍ പ്രതീക്ഷിച്ചാണ് പലരുമെത്തിയത്. എന്നാല്‍ അത്തരത്തില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ള ഐറ്റങ്ങളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ഇതൊരു കൊച്ചുസിനിമയാണെന്നും മാജിക്കൊന്നും ഈ ചിത്രത്തിലില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

     കുടുംബ പ്രേക്ഷകരുടെ പിന്തുണ

    കുടുംബ പ്രേക്ഷകരുടെ പിന്തുണ

    ക്ഷീണിച്ചവര്‍ക്ക് കഞ്ഞി എടുക്കട്ടെ,ഒടിയനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രധാന ട്രോളാണിത്. ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാണിക്യന് ഇത്തിരി കഞ്ഞി എടുക്കട്ടെ എന്ന മഞ്ജു വാര്യരുടെ ഡയലോഗാണോ അതെന്നായിരുന്നു പലരും ചോദിച്ചത്. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രോളിയത്. നെഗറ്റീവ് പ്രചാരണത്തിലൂടെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവരോടാണ് കഞ്ഞി എടുക്കട്ടെയെന്ന് ചോദിക്കുന്നത്.

    കലക്ഷനിലും മുന്നേറ്റം

    കലക്ഷനിലും മുന്നേറ്റം

    റിലീസിന് മുന്‍പ് തന്നെ സിനിമ പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കണക്ക് സഹിതമായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചത്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റിലും മറ്റുമൊക്കെയായുള്ള കണക്കുകളിലായിരുന്നു സംശയം. കലക്ഷനിലെ തള്ളിലൂടെയല്ല സിനിമയെ വിലയിരുത്തേണ്ടതെന്നായിരുന്നു നേരത്തെ ചില സംവിധായകര്‍ അഭിപ്രായപ്പെട്ടത്.

    English summary
    Odiyan still getting good response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X