twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നരവര്‍ഷം ഒടിയനൊപ്പമായിരുന്നു! ഓഡിയോ ലോഞ്ചില്‍ വാചാലനായി മോഹന്‍ലാലും മഞ്ജു വാര്യരും! കാണൂ!

    |

    സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒടിയന്‍. ഒടിയന്‍ മാണിക്കന്റെ വരവിനായി നാളെണ്ണുകയാണ് ആരാധകര്‍. ഡിസംബര്‍ 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, ആസിഫ് അലി, വിഎ ശ്രീകുമാര്‍ മേനോന്‍ തുടങ്ങി നിരവധി പേരാണ് പങ്കെടുത്തത്. ഇതാദ്യമായാണ് താനൊരു സിനിമയുടെ പ്രമോഷനായി ദുബായിലേക്കെത്തുന്നതെന്നും പ്രത്യേകതകളേറെയുള്ള സിനിമയായതിനാലുമാണ് താന്‍ എത്തിയതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

    രജനിയുടെ നായികയാവാനുള്ള അവസരം അന്ന് നഷ്ടമായി! പേട്ടയിലൂടെ അത് തിരിച്ചുപിടിച്ചെന്ന് സിമ്രാന്‍!രജനിയുടെ നായികയാവാനുള്ള അവസരം അന്ന് നഷ്ടമായി! പേട്ടയിലൂടെ അത് തിരിച്ചുപിടിച്ചെന്ന് സിമ്രാന്‍!

    ഒന്നര വര്‍ഷമായി താന്‍ ഒടിയനൊപ്പമായിരുന്നുവെന്നും താനിതുവരെ സിനിമ കണ്ടിരുന്നില്ലെന്നും നല്ല സിനിമയായിരിക്കും ഇതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒടിയനും ഇടം പിടിക്കും എന്ന് മാത്രമല്ല ഇത്തരത്തിലുള്ള സിനിമകളൊരുക്കാന്‍ വരുംതലമുറയെ പ്രചോദിപ്പിക്കാനും ഒടിയന് കഴിയുമെന്നാണ് പ്രത്യാശയെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. റിലീസിന് മുന്‍പ് തന്നെ നിരവധി റെക്കോര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ഓഡിയോ ലോഞ്ചിനെക്കുറിച്ചും വിഎ ശ്രീകുമാര്‍ മേനോന്റെ ലേറ്റസ്റ്റ് അഭിമുഖത്തെക്കുറിച്ചും കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയും മോഹന്‍ലാലും തനിലോക്കലായെത്തി! ഹണി റോസിനൊപ്പം നൃത്തം ചെയ്യാനും മത്സരം! വീഡിയോ കാണൂ!മമ്മൂട്ടിയും മോഹന്‍ലാലും തനിലോക്കലായെത്തി! ഹണി റോസിനൊപ്പം നൃത്തം ചെയ്യാനും മത്സരം! വീഡിയോ കാണൂ!

    താരസമ്പുഷ്ടമായി ഓഡിയോ ലോഞ്ച്

    താരസമ്പുഷ്ടമായി ഓഡിയോ ലോഞ്ച്

    വ്യത്യസ്തമായ പ്രമോഷനുമായാണ് ഒടിയന്‍ എത്തുന്നത്. പ്രമേത്തിലും അവതരണത്തിലും മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തങ്ങള്‍ വേറിട്ട് നില്‍ക്കുകയാണെന്ന് സംവിധായകനും സംഘവും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ദുബായില്‍ വെച്ചായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. ഒടിയനിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. മോഹന്‍ലാലും മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും ആസിഫ് അലിയുമൊക്കെ സംസാരിക്കുന്നതിനിടയില്‍ വന്‍കരഘോഷമായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നുവന്നത്.

    പ്രതീക്ഷ തെറ്റിക്കില്ല

    പ്രതീക്ഷ തെറ്റിക്കില്ല

    ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് മഞ്ജു വാര്യരും പറഞ്ഞത്. കരിയറില്‍ ഇതാദ്യമായാണ് ഇത്രയും നാള്‍ ഒരു കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചതെന്നും സിനിമയുടെ വിജയത്തിനായി കൂടെ നില്‍ക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. താനിതുവരെ സിനിമ കണ്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിമാനം തോന്നുന്ന നിമിഷമാണിതെന്നും ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി താന്‍ ദുബായിലേക്ക് വന്നതെന്നും താരം പറഞ്ഞിരുന്നു.

    മോഹന്‍ലാലിന്റെ കഷ്ടപ്പാട്

    മോഹന്‍ലാലിന്റെ കഷ്ടപ്പാട്

    ഒടിയന്‍ മാണിക്കനെ തന്മയത്തത്തോടെ അവതരിപ്പിക്കുന്നതിനായി ചില്ലറ കഷ്ടപ്പാടല്ല താന്‍ സഹിച്ചതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനേതാവെന്ന നിലയില്‍ അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കരിയര്‍ തന്നെ ഇല്ലാതായേക്കാവുന്ന തരത്തിലുള്ള അപകടത്തെ വരെ മുന്നില്‍ക്കണ്ടിരുന്നു, എന്നിട്ടും തളരാതെ മുന്നേറുകയായിരുന്നു തങ്ങളെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഒടിയനെക്കുറിച്ച് താന്‍ സംസാരിച്ചപ്പോള്‍ത്തന്നെ അദ്ദേഹം നമുക്കിത് ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ നായകന്‍മാര്‍ക്ക് കണ്ട് പഠിക്കാവുന്ന കാര്യമാണിത്.

    മോഹന്‍ലാലും അമിതാഭ് ബച്ചനും

    മോഹന്‍ലാലും അമിതാഭ് ബച്ചനും

    ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ശ്രീകുമാര്‍ പറയുന്ന ചില പേരുകളുണ്ട്. മോഹന്‍ലാലും അമിതാഭ് ബച്ചനും. മോഹന്‍ലാല്‍ എന്ന വ്യക്തിയാണ് തന്നെ സ്വാധീനിച്ചതെന്നും ജീവിതത്തില്‍ ഒരുപാട് നന്മകളുള്ള മനുഷ്യനാണ് അദ്ദേഹമെന്നും അടുത്തിടപഴകുമ്പോള്‍ മാത്രമേ അത് മനസ്സിലാവൂയെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ഇന്നുവരെയും ആരെയും കുറ്റം പറയുന്നത് കേട്ടിട്ടില്ല, തനിക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ പോലും അദ്ദേഹത്തെ സ്പര്‍ശിക്കാറില്ല. ബച്ചന്‍ സാറിനെക്കുറിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹം കൃത്യമായ അഭിപ്രായം വ്യക്തമാക്കാറുണ്ട്, വിയോജിപ്പുകളായാലും വിമര്‍ശനമായാലും അത് തുറന്നുപറയാറുണ്ട്.

     പഴയ മഞ്ജുവിനെ കാണാം

    പഴയ മഞ്ജുവിനെ കാണാം

    വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒടിയനിലൂടെ ഒരുമിച്ചിരിക്കുകയാണ്. ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളി കൂടിയായിരുന്നു ഒടിയന്‍ മാണിക്കന്‍. അതേ വെല്ലുവിളി തന്നെയാണ് മഞ്ജുവിന്റെ കഥാപാത്രത്തിനുമുള്ളതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഒടിയന്‍ മാറുമെന്നതില്‍ സംശയം വേണ്ട. മൂന്ന് ഗെറ്റപ്പുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അന്‍പതിലേക്കുമുള്ള മേക്കോവറാണ് പ്രധാന പ്രത്യേകത.

    പ്രകാശ് രാജിന്റെ വരവ്

    പ്രകാശ് രാജിന്റെ വരവ്

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മോഹന്‍ലാലും പ്രകാശ് രാജും ഒരുമിച്ച് അഭിനയിക്കുന്നത്. ഒടിയനിലേക്കെത്തിയ പ്രകാശ് രാജിന് ഗംഭീര സ്വീകരണമായിരുന്നു നല്‍കിയത്. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനായി തകര്‍ത്ത് അഭിനയിക്കുന്നതിനിടയില്‍ രാവുണ്ണി എന്ന വില്ലനായാണ് പ്രകാശ് രാജ് എത്തുന്നത്.

    English summary
    Odiyan audio launch mohanlal's speech viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X