നെഗറ്റീവില്‍ കാലിടറാതെ ഒടിയന്‍ കുതിക്കുന്നു! കലക്ഷനില്‍ വന്‍മുന്നേറ്റം! കൊച്ചുണ്ണിയെ വെട്ടി! കാണൂ!

Recommended Video

3 ദിവസത്തെ കളക്ഷൻ ഇങ്ങനെ | filmibeat Malayalam

നല്ല സിനിമകളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ ഒടിയനെ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത പ്രതികരണമായിരുന്നു തുടക്കത്തില്‍ ലഭിച്ചിരുന്നതെങ്കിലും മികച്ചൊരു ദൃശ്യാനുഭവമാണ് മോഹന്‍ലാലും സംഘവും സമ്മാനിക്കുന്നതെന്നും പ്രേക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ഡീഗ്രേഡിങ്ങും നെഗറ്റീവ് പ്രചാരണവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലും സിനിമയെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പടുന്നത്. സിനിമ കാണാതെയാണ് പലരും വിമര്‍ശനവുമായെത്തിയതെന്ന ആരോപണം തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്ന് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. നാളുകള്‍ക്ക് ശേഷം മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

സോഷ്യല്‍ മീഡിയ പ്രമോഷനിലൂടെ സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് നല്‍കിയതാണ് തിരിച്ചടിയിലേക്ക് നയിച്ചത്. മോഹന്‍ലാലിന്റെ അസാമാന്യ ആക്ഷന്‍ രംഗങ്ങളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചെത്തിയവരാണ് നിരാശരായത്. പ്രതീക്ഷകളൊന്നുമില്ലാതെ തികച്ചും പോസിറ്റീവായി സിനിമയെ സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ മ്ികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. നെഗറ്റീവ് പ്രചാരണത്തിലും ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണിങ് ദിന കലക്ഷനില്‍ കായംകുളം കൊച്ചുണ്ണിയെ വെട്ടിയിരുന്നു ഒടിയന്‍, സിനിമയുടെ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് അറിയുന്നതിനായി തുടര്‍ന്നുവായിക്കൂ.

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു

മലയാളത്തിന്റെ അഭിമാന താരമാണ് മോഹന്‍ലാല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൈനിറയെ സിനിമകളെന്നതിന് പകരം സെലക്റ്റീവായാണ് അദ്ദേഹം മുന്നേറുന്നത്. നീരാളി, കായംകുളം കൊച്ചുണ്ണി, ഡ്രാമ ഈ മൂന്ന് സിനിമകളായിരുന്നു അ്‌ദ്ദേഹത്തിന്റേതായി നേരത്തെ പുറത്തുവന്നത്. പ്രഖ്യാപനം മുതലേ തന്നെ ആരാധകര്‍ ഏറ്റെടുത്ത ഒടിയനെക്കാണാനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സിനിമയെത്തിയത്. തുടക്കത്തില്‍ നെഗറ്റീവ് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കുടുംബ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്ത് മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം

നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പരീക്ഷയായതിനാല്‍ കുട്ടികളും കുടുംബ പ്രേക്ഷകരും തിയേറ്രറുകളിലേക്കെത്തിയിരുന്നില്ലെന്നും വാരാന്ത്യങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അവരെന്നും അവരെത്തുന്നതോടെ സിനിമയുടെ ഭാവി മാറി മറിയുമെന്നുമുള്ള പ്രതീക്ഷ സംവിധായകന്‍ മുന്നോട്ട് വെച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രതീക്ഷ പോലെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രവാഹമായിരുന്നു വാരാന്ത്യങ്ങളില്‍. നെഗറ്റീവ് പ്രചാരണത്തില്‍ കുരുങ്ങാതെ സിനിമ മുന്നേറുന്ന കാഴ്ചയായിരുന്നു കണ്ടത്.

 അമിത  പ്രതീക്ഷയുമായി എത്തിയവര്‍ക്ക് നിരാശ

അമിത പ്രതീക്ഷയുമായി എത്തിയവര്‍ക്ക് നിരാശ

അമിത പ്രതീക്ഷയുമായി സിനിമ കാണാനെത്തിയവരാണ് നിരാശരായത്. ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ള മാസ്സ് രംഗങ്ങളോ, ആക്ഷനോ ഒന്നും സിനിമയില്‍ ഇല്ലായിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും ഒരുമിക്കുന്നുവെന്ന് കേട്ടതോടെ മറ്റൊരു കൊലകൊല്ലി ഐറ്റവുമായാണ് ഇവരെത്തുന്നതെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ റിലീസിന് മു്ന്‍പ് തന്നെ ഇതൊരു കൊച്ചുസിനിമയാണെന്നും മാജിക്കൊന്നും ഈ ചിത്രത്തില്‍ ഇല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടിരുന്നുവെങ്കില്‍ നിരാശപ്പെടേണ്ടി വരില്ലായിരുന്നുവെന്നായിരുന്നു പലരും പറഞ്ഞത്.

 ബോക്‌സോഫീസ് മുന്നേറ്റം തുടരുന്നു

ബോക്‌സോഫീസ് മുന്നേറ്റം തുടരുന്നു

ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും ഒടിയന് മുന്നില്‍ വഴി മാറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കലക്ഷനായിരുന്നു സിനിമ നേടിയത്. അപ്രതീക്ഷിതമായെത്തിയ ഹര്‍ത്താല്‍ കലക്ഷനെ ബാധിച്ചിരുന്നില്ല, എന്നാല്‍ അത് കാരണം പ്രദര്‍ശനം റദ്ദാക്കുകയും തിയേറ്ററുകളിലേക്കെത്താന്‍ കഴിയാതെ പോയവരും ഏറെയാണ്. മലയാളത്തിലെ മികച്ച ഓപ്പണിങ്ങ് കലക്ഷനും ജിസിസിയില്‍ നിന്നും മികച്ച ഓപ്പണിങ്് സ്വന്തമാക്കുന്ന സിനിമയുമായി ഒടിയന്‍ മാറിയിരുന്നു.

രണ്ടാം ദിനത്തിലെ പ്രകടനം

രണ്ടാം ദിനത്തിലെ പ്രകടനം

ആദ്യ ദിനത്തിലെ വെല്ലുന്ന തരത്തിലുള്ള പ്രകടനവുമായാണ് സിനിമ രണ്ടാം ദിനത്തിലും എത്തിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 54 ഷോയായിരുന്നു രണ്ടാം ദിനത്തില്‍.92 ശതമാനം ഒക്യുപെന്‍സിയോടെ 17.79 ലക്ഷമായിരുന്നു സിനിമ കൊച്ചി മള്‍ട്ടിപ്ലകസില്‍ നിന്നും നേടിയത്. ഫോറം കേരള പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ കണക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 കൊച്ചുണ്ണിയെ വെട്ടി

കൊച്ചുണ്ണിയെ വെട്ടി

ആദ്യ രണ്ട് ദിനത്തിലെ കലക്ഷനിലൂടെ കായംകുളം കൊച്ചുണ്ണിയുടെ കലക്ഷനെ വെട്ടിയിരിക്കുകയാണ് ഒടിയന്‍. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 30 ലക്ഷമാണ് സിനിമ രണ്ടുദിനം കൊണ്ട് നേടിയത്. മോഹന്‍ലാല്‍ അതിഥിയായെത്തിയ കൊച്ചുണ്ണിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വാരാന്ത്യത്തിലെ കലക്ഷന്‍ കൂടി പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഞായറാഴ്ച സിനിമ 50 കോടി കടക്കുമെന്ന് വ്യക്തമാക്കി സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X