ഒടിയന്റെ മാസ് അവസാനിക്കുന്നില്ല, ഹൗസ് ഫുള്‍ പ്രദര്‍ശനം തുടരുന്നു! കളക്ഷന്‍ കോടികള്‍ പെട്ടിയിലാക്കി!!

നെഗറ്റീവ് റിവ്യൂസില്‍ നിന്നും രക്ഷനേടി ഒടിയന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് അറുപത് കോടിയോളം മറികടന്ന സിനിമ മലയാളത്തില്‍ നിന്നും അതിവേഗം കോടികള്‍ വാരിക്കൂട്ടിയ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും ഒടിയന്റെ ബോക്‌സോഫീസ് കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ഒടിയന്‍ റിലീസിനെത്തി പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരള ബോക്‌സോഫീസിലെ ഏറ്റവും പുതിയ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും മറ്റ് സെന്ററുകളിലെ വിവരങ്ങള്‍ ദിവസവും സോഷ്യല്‍ മീഡിയ വഴി വൈറലാവാറുണ്ട്. ഏഴ് ദിവസം പിന്നിടുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 70 ലക്ഷത്തിന് മുകളില്‍ ഒടിയന്‍ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

odiyan

നിലവില്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നാല്‍പതോളം ഷോ പ്രതിദിനം സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. കാര്‍ണിവല്‍ സിനിമാസ്, തിരുവനന്തപുരം ഏരീയപ്ലെക്‌സ് തുടങ്ങി വിവിധയിടങ്ങളിലും മോശമില്ലാത്ത പ്രകടനമാണ് ഒടിയന്‍ കാഴ്ച വെക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഒടിയന്റെ പുതിയ കളക്ഷനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ക്രിസ്തുമസിന് മുന്നോടിയായി ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്‍, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, ജയസൂര്യയുടെ പ്രേതം, എന്നീ സിനിമകള്‍ ഇന്ന് റിലീസിനെത്തിയിട്ടുണ്ട്. നാളെ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന തട്ടിന്‍പ്പുറത്ത് അച്യുതന്‍ എന്ന സിനിമ കൂടി റിലീസിനെത്തുകയാണ്. ഇതെല്ലാം ഒടിയന്റെ ജൈത്രയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുമോ എന്ന് നോക്കി കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X