»   » തള്ളല്ല ഒടിയന്റെ ക്ലൈമാക്‌സ് ബ്രഹ്മാണ്ഡം തന്നെ! പ്രേക്ഷകരെ കാത്തിരിക്കുന്നത് ഗംഭീര സര്‍പ്രൈസുകള്‍!

തള്ളല്ല ഒടിയന്റെ ക്ലൈമാക്‌സ് ബ്രഹ്മാണ്ഡം തന്നെ! പ്രേക്ഷകരെ കാത്തിരിക്കുന്നത് ഗംഭീര സര്‍പ്രൈസുകള്‍!

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവില്‍ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം അതിന്റെ ക്ലൈമാക്‌സ് തന്നെയാണ്.

ചിരിപ്പിക്കാന്‍ അല്ല, ചിന്തിപ്പിക്കാന്‍ എത്തുന്നു പുണ്യാളന്‍! കട്ടക്കലിപ്പില്‍ ജോയ് താക്കോല്‍ക്കാരൻ!

കുതിപ്പ് നിന്ന് കിതച്ച് തുടങ്ങിയ വില്ലനെ ചിരിച്ചുകൊണ്ട് കരഞ്ഞ് തിരിച്ച് പിടിക്കുമോ ലാലേട്ടന്‍?

മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയും വ്യത്യസ്തമായ കഥയും പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ മുതല്‍ വിസ്മയിപ്പിക്കുന്ന ഒടിയന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്‌സിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സ്

28 ദിവസം കൊണ്ടാണ് ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70എംഎം ചിത്രമായി ഷോലെ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലൈമാക്‌സാണ് ഒടിയന്റേത്. വ്യത്യസ്തമായി കൊറിയോഗ്രാഫ് ചെയ്ത ഒരു ഹോളിവുഡ് ടച്ചുള്ള ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിലേത്. വളരെ ക്ലാസിക്കലായിട്ടാണ് പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ലൊക്കേഷന്‍

പൂര്‍ണമായും രാത്രിയിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് നടക്കുന്നത്. മൂന്ന് ലൊക്കേഷനിലൂടെ കടന്ന് പോകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. അതുകൊണ്ട് തന്നെ ക്ലൈമാക്‌സിനേക്കുറിച്ച് സംവിധായകന് ഏറെ പ്രതീക്ഷകളുണ്ട്. മോഹന്‍ലാല്‍ ഏറെ സ്‌ട്രെയിനെടുത്താണ് ഒരോ കാര്യങ്ങളും ചെയ്തതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

പ്രധാന ലൊക്കേഷന്‍ പേരാല്‍

ഒടിയിന്റെ ക്ലൈിമാക്‌സ് നടക്കുന്ന പ്രധാന ലൊക്കേഷന്‍ ഒരു പേരാലാണ്. പേരാലിന്റെ അകത്താണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റ് നടക്കുന്നത്. അത്ഭുത സിദ്ധിയുള്ള ഒടിയന്‍ മാണിക്യനും പ്രകാശ് രാജിന്റെ വില്ലന്‍ കഥാപാത്രവും തമ്മിലുള്ള സംഘട്ടനത്തിന്റെ ഏറിയ പങ്കും നടക്കുന്നത് വായുവിലാണ്.

തലകീഴായി മോഹന്‍ലാല്‍

പേരാലിന്റെ മുകളില്‍ നിന്നും മോഹന്‍ലാല്‍ തലകീഴായി ഇറങ്ങുന്ന രംഗമുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ലുക്കിലായിരിക്കും മോഹന്‍ലാലെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ക്ലൈമാക്‌സ് ഒരുക്കാന്‍ വന്‍ സന്നാഹങ്ങളാണ് പീറ്റര്‍ ഹെയ്ന്‍ തയാറാക്കിയത്.

ബിഗ് ബജറ്റ് ക്ലൈമാക്‌സ്

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും ബിഗ് ബജറ്റിലാണ്. ഒന്നരക്കോടിയിലധികമാണ് ക്ലൈമാക്‌സിന്റെ മാത്രം ചെലവ്. നവംബര്‍ അവസാനത്തോടെ ശരീര ഭാരം കുറച്ച് ക്ലീന്‍ ഷേവ് ചെയ്ത് യുവാവായി മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്യും. വൃദ്ധന്‍, യുവാവ് എന്നീ ഗെറ്റപ്പുകള്‍ക്ക് പുറമേ മറ്റ് മൂന്ന് ലുക്കുകള്‍ കൂടെ ഈ ചിത്രത്തില്‍ മോഹന്‍ലാലിനുണ്ടാകും.

ഒടിയന്‍ മാണിക്യന്‍ ചില്ലറക്കാരനല്ല

ദുര്‍മന്ത്രവാദ വിദ്യകളില്‍ ഒന്നായ ഒടിവിദ്യയാണ് ചിത്രം പ്രമേയമാക്കുന്നത്. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍. രണ്ട് കാലില്‍ മാത്രമല്ല നാല് കാലിലും അതിവേഗത്തില്‍ ഓടാന്‍ മാണിക്യന് സാധിക്കും. സാധാരണക്കാരേക്കാല്‍ ഉയരത്തില്‍ ചാടാനും ഏത് രൂപവും സ്വീകരിക്കാനും സാധിക്കുന്ന ഒടിയന്മാര്‍ക്ക് ആയോധന കലകളും വശമാണ്.

20 വര്‍ഷത്തിന് ശേഷം

മണിരത്നം ചിത്രമാണ് ഇരുവറിലാണ് പ്രകാശ് രാജും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുകയാണ് ഒടിയനിലൂടെ. ചിത്രത്തില്‍ ശക്തമായ വില്ലനായിട്ടാണ് പ്രകാശ് രാജ് എത്തുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു മലയാള ചിത്രം ആദ്യമാണ്.

English summary
Odiyan getting reay with India's best climax ever.
Please Wait while comments are loading...

Malayalam Photos

Go to : More Photos