»   » ഇനിയുള്ള സമയം മുഴുവന്‍ ഒടിയനൊപ്പം, മോഹന്‍ലാല്‍ അവസാന ഷെഡ്യൂളിലേക്ക് ജോയിന്‍ ചെയ്യുന്നു!

ഇനിയുള്ള സമയം മുഴുവന്‍ ഒടിയനൊപ്പം, മോഹന്‍ലാല്‍ അവസാന ഷെഡ്യൂളിലേക്ക് ജോയിന്‍ ചെയ്യുന്നു!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നിശ്ചിത ദിവസമാണ് ചിത്രത്തിന് വേണ്ടി മാറ്റി വെച്ചത്. ഒടിയന് മുന്‍പ് നീരാളി തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പ്രണവ് മോഹന്‍ലാലോ, ദുല്‍ഖര്‍ സല്‍മാനോ, ആരാണ് മികച്ചതെന്ന ചോദ്യത്തിന് മണിരത്‌നം നല്‍കിയ മറുപടി???


വഴക്കൊക്കെ ഉണ്ടാവുമെങ്കിലും സുഖകരമായ യാത്രയാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത്!


മമ്മൂട്ടിയുടെ അതേ അവസ്ഥ തന്നെയാണ് മോഹന്‍ലാലിനും, ബിലാത്തിക്കഥ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍!


മാര്‍ച്ചിലാണ് അവസാനത്തെ ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഒടിയന്‍ മാണിക്കന്റെ ബാല്യകാലത്തിലെ രംഗങ്ങളടക്കമുള്ള സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് വേണ്ടിയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. മെലിഞ്ഞതിന് ശേഷമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


ഒടിയന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു

സിനിമാലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്‍ അവസാന ഘട്ട ഷെഡ്യൂളിലേക്ക് കടക്കുകയാണ്. മാര്‍ച്ചില്‍ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.


നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷം

അജോയ് വര്‍മ്മയുടെ ചിത്രമായ നീരാളി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും ഒടിയനിലേക്ക് തിരിച്ചെത്തുന്നത്. 70 ദിവസത്തിലധികം ഇനിയും ചിത്രീകരിക്കാനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഒടിവിദ്യയുടെ കഥയുമായി മാണിക്കന്‍

ശത്രുക്കള വെകവരുത്തുന്നതിനായി ഉപയോഗിക്കുന്ന ഒടുവിദ്യയെക്കുറിച്ചാണ് ചിത്രം. ഒടിയന്‍ മാണിക്കനെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മാണിക്കന്റെ ശൈശവവും, ബാല്യവും യൗവ്വനവുമെല്ലാം സിനിമയിലുണ്ട്.


നായികയായി മഞ്ജു വാര്യര്‍

മോഹന്‍ലാലും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ വില്ലന്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്.


പ്രധാന കഥാപാത്രമായി പ്രകാശ് രാജ്

മറ്റൊരു പ്രധാന കഥാപാത്രമായി പ്രകാശ് രാജും അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.


നീരാളിയില്‍ നിന്നും വീണ്ടും ഒടിയനിലേക്ക്

നീരാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒടിയന് വേണ്ടി മെലിഞ്ഞിരിക്കുന്ന അവസ്ഥയിലാണെങ്കിലും ചുള്ളന്‍ ലുക്കുമായാണ് മോഹന്‍ലാല്‍ നീരാളിയില്‍ എത്തുന്നത്


നീണ്ട ഇടവേളയ്ക്ക് ശേഷം നദിയയ്‌ക്കൊപ്പം

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ ഗേളിയെ ഓര്‍മ്മയില്ലേ, മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച നദിയാ മൊയ്തു നീരാളിയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം എത്തുന്നത്.


English summary
Mohanlal to join the final schedule of Odiyan next month!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam