For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റെക്കോര്‍ഡുകള്‍ ഒടിയന് മുന്നില്‍ മുട്ടുമടക്കി! ആദ്യദിനത്തില്‍ കോടികള്‍ വാരി! കാണൂ!

  |

  മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തിയ ഒടിയന്‍ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിക്കൊണ്ടിരിക്കുകയാണ്. റിലീസിന്റെ അവസാന മണിക്കൂറില്‍ പ്രഖ്യാപിച്ച ഹര്‍ത്താലൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. മോഹന്‍ലാല്‍ ആരാധകര്‍ വാനോളം പ്രതീക്ഷയയുമായി കാത്തിരുന്ന സിനിമയായിരുന്നു ഇത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ ടീസറുകളും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയിലെ ഗാനങ്ങള്‍ പുറത്തുവന്നപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയ്ക്ക് തുടക്കത്തില്‍ നെഗറ്റീവ് പ്രചാരണം ലഭിച്ചിരുന്നുവെങ്കിലും നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് അതൊരു വിശയമേ ആയിരുന്നില്ല.

  കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാത്താ! ഒടിയന് വിനയായത് സംവിധായകന്‍റെ വാക്കുകളോ? കാണൂ!

  ഒടിയന്‍ മികച്ചൊരു അനുഭവമാണെന്നും നേരില്‍ കാണാതെ സിനിമയെ ക്രൂശിക്കുന്നത് നല്ല പ്രവണതയല്ലെന്നും വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രമോഷനിലൂടെയും മറ്റുമായി സിനിമയ്ക്ക് നല്‍കിയ ഓവര്‍ ഹൈപ്പാണ് ആരാധകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിയത്. പുലിമുരുകനെ വെല്ലുന്ന ആക്ഷന്‍ പ്രതീക്ഷിച്ചാണ് പലരുമെത്തിയത്. എന്നാല്‍ അത്തരത്തില്‍ ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് ആഘോഷമാക്കി മാറ്റാനുള്ള ഐറ്റങ്ങളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. ഇതൊരു കൊച്ചുസിനിമയാണെന്നും മാജിക്കൊന്നും ഈ ചിത്രത്തിലില്ലെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത് തന്നെയായിരുന്നു സത്യവും. സിനിമയുടെ ആദ്യദിനത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഒടിയന്‍റെ നെഗറ്റീവ് പ്രതികരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്? കാണൂ!

  ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു

  ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടു

  ആദ്യ പ്രദര്‍ശനത്തില്‍ സിനിമ കാണുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നുവെന്ന കരുതുന്നവരല്ല ഇന്നത്തെ പ്രേക്ഷകര്‍. സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചും കലക്ഷന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചുമൊക്കെ അറിയാനായും അവര്‍ കാത്തിരിക്കാറുണ്ട്. അണിയറപ്രവര്‍ത്തകര്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാറുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഒടിയന്റെ ഇതുവരെയുള്ള കലക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്് പുറത്തുവിട്ടത്.

  ജിസിസിയില്‍ നിന്നും റെക്കോര്‍ഡ് കലക്ഷന്‍

  ജിസിസിയില്‍ നിന്നും റെക്കോര്‍ഡ് കലക്ഷന്‍

  യുഎഇ ഉള്‍പ്പടെ 37 വിദേശ രാജ്യങ്ങളിലായാണ് സിനിമ റിലീസ് ചെയ്തത്. റിലീസിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. കേരളത്തിലെ റിലീസ് നീട്ടിവെക്കുന്നത് ശാശ്വതമല്ലെന്നും വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിന് കാരണമാവുമെന്നും കോടികളുടെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും അണിയറപ്രവര്‍ത്തകര്‍ ബോധിപ്പിച്ചതോടെയാണ് ഹര്‍ത്താലില്‍ നിന്നും സിനിമയെക്കൂടി ഒഴിവാക്കിയത്. 4.78 കോടിയാണ് ജിസിസിയില്‍ നിന്നും ഒടിയന്‍ നേടിയത്. 684ന പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.

  തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച കലക്ഷന്‍

  തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച കലക്ഷന്‍

  കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഒടിയനെത്തിയിരുന്നു. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളും പ്രേക്ഷകര്ഡക്ക് മുന്നിലെത്തിയിരുന്നു. ജിസിസി കൂടാതെ മറ്ര് വിദേശ രാജ്യങ്ങളില്‍ നിന്നായി 11.98 കോടിയാണ് സിനിമ നേടിയത്. റിലീസ് ദിനത്തില്‍ ഇത്രയധികം തുക നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡും ഒടിയനൊപ്പമാണ്.

  വേള്‍ഡ് വൈഡ് കലക്ഷന്‍

  വേള്‍ഡ് വൈഡ് കലക്ഷന്‍

  വ്യത്യസ്തമായ പ്രതികരണവുമായി മുന്നേറുകയാണ് ഒടിയന്‍. പ്രമോഷനിടയിലെ തള്ളുകളെ മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു ദൃശ്യാനുഭവമാണ് ചിത്രം. റിലീസിന് മുന്‍പുള്ള ഹൈപ്പ് സിനിമയ്ക്ക് സഹായകമായി എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലോകമൊട്ടുക്കുമായി 32.14 കോടി രൂപയാണ് സിനിമ ആദ്യദിനത്തില്‍ നേടിയതെന്നുള്ള വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.

   പ്രീ ബിസിനസ്സിലൂടെ 100 കോടി

  പ്രീ ബിസിനസ്സിലൂടെ 100 കോടി

  റിലീസിന് മുന്‍പ് തന്നെ സിനിമ പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കണക്ക് സഹിതമായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചത്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റിലും മറ്റുമൊക്കെയായുള്ള കണക്കുകളിലായിരുന്നു സംശയം. കലക്ഷനിലെ തള്ളിലൂടെയല്ല സിനിമയെ വിലയിരുത്തേണ്ടതെന്നായിരുന്നു നേരത്തെ ചില സംവിധായകര്‍ അഭിപ്രായപ്പെട്ടത്.

  കഞ്ഞി എടുക്കട്ടെ

  കഞ്ഞി എടുക്കട്ടെ

  ഒടിയനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രധാന ട്രോളാണിത്. ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മാണിക്യന് ഇത്തിരി കഞ്ഞി എടുക്കട്ടെ എന്ന മഞ്ജു വാര്യരുടെ ഡയലോഗാണോ അതെന്നായിരുന്നു പലരും ചോദിച്ചത്. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനിടയിലാണ് അണിയറപ്രവര്‍ത്തകര്‍ ട്രോളിയത്. നെഗറ്റീവ് പ്രചാറമത്തിലൂടെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവരോടാണ് കഞ്ഞി എടുക്കട്ടെയെന്ന് ചോദിക്കുന്നത്.

  English summary
  Odiyan opeing day collecton worldwide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X