ബാല്യത്തിലെ മാണിക്കനും പ്രഭയും! ഒടിയനിലെ ആദ്യ വീഡിയോ ഗാനം വൈറലാവുന്നു! വീഡിയോ കാണാം!
സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഒടിയനെക്കാണാനായി. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 14ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രമേയത്തിലും അവതരണത്തിലും മാത്രമല്ല വ്യത്യസ്തത പ്രമോഷനും വിഭിന്നമാണ്. തിയേറ്ററുകള്‍ക്ക് മുന്നില്‍ ഒടിയന്‍ സ്റ്റാച്യുവും ടീ ഷര്‍ട്ടിലും മാലയിലുമൊക്കെ ഇപ്പോള്‍ ഒടിയനാണ്. സിനിമാപ്രേമികളെല്ലാം മാണിക്കന്റെ വരവിനായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടോരാം എന്ന ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് ആദ്യ വീഡിയോ ഗാനമെത്തിയത്. ശ്രേയ ഘോഷാല്‍ ആലപിച്ച മനോഹരമായ ഗാനമാണ് ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മാനം തുടുക്കണ് എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു. ഒടിയന്‍ മാണിക്കന്റെയും പ്രഭയുടെയും ബാല്യമാണ് ഗാനത്തില്‍ കാണുന്നത്. ഊഞ്ഞാലുടകയും സൂര്യാസ്തമയവുമൊക്കെ കാണുകയും കണ്ണുപൊത്തിക്കളിക്കുന്ന പ്പഭയും മാണിക്കനുമൊക്കെയാണ് വീഡിയോയിലുള്ളത്. മോഹന്‍ലാലും മഞ്ജു വാര്യരും മാത്രമല്ല ഈ ഗാനരംഗത്തുള്ളത്. പുലിമുരുകനിലെ ഗാനം കേട്ട സമയത്ത് തോന്നിയ അതേ ഫീലാണ് ഇപ്പോള്‍ തോന്നിയതെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന സിനിമയായി ഇത് മാറുമെന്നാണ് ആരാധകരുടെ അവകാശവാദം. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പഴയകാല പ്രൗഢിയോടെ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. യൂട്യൂബീലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം കാണൂ.


Click it and Unblock the Notifications