twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗള്‍ഫ് രാജ്യങ്ങളിലും ഒരേ സമയം ഒടിയന്‍ റിലീസ്, വിതരണാവകാശം സ്വന്തമാക്കി രാജ്യാന്തര കമ്പനി

    |

    മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഫാന്റസി ചിത്രമാണ് ഒടിയന്‍. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒടിയന്‍ എന്ന മിത്ത് പ്രമേയമായി വരുന്ന ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് രാജ്യങ്ങളിലും ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ വിതരണാകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ വിതരണ കമ്പനിയായ വേള്‍ഡ് വൈഡ് ഫിലിംസാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം മാക്‌സ് ലാബ് കേരളത്തില്‍ വിതരണം ചെയ്യും.

    തമിഴ്, തെലുങ്ക് ചിത്രങ്ങളിലേതു പോലെ മലയാള സിനിമയും പ്രി-റിലീസ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിതരണാവകാശം എത്ര രൂപയ്ക്കാണ് വിറ്റ് പോയതെന്ന് വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് വേള്‍ഡ് വൈഡ് ഫിലിംസ് ഇക്കാര്യം വ്യക്തമാക്കിയത്. ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ്. ചിത്രിത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

    odiyan

    മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലനായി എത്തുന്നത്. ചിത്രത്തിലെ 28 ദിവസം നീണ്ടു നിന്ന ക്ലൈമാക്‌സ് ചിത്രീകരണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുലിമുരുകനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സാഹസീകമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീര ഭാരം കുറച്ച് ക്ലീന്‍ ഷേവ് ചെയ്ത് എത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തിയായിരുന്നു. അമ്പത് ദിവസത്തോളം നീണ്ടുന്ന പ്രക്രീയകളിലൂടെ വിദേശ സാങ്കേതിക പ്രവര്‍ത്തകുടെ സഹായത്തോടെയാണ് ഭാരം കുറച്ച് 30 വയസുള്ള കാഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ശരീരത്തെ ഒരുക്കിയത്.

    English summary
    Odiyan GCC/UAE distribution right bagged by World Wide Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X