twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുപ്രചാരണത്തില്‍ കുലുങ്ങാതെ ഒടിയന്‍! നാലാം ദിനത്തിലും ഗംഭീര പ്രകടനം! കലക്ഷനിലും വന്‍മുന്നേറ്റം! കാണൂ

    |

    ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയരായി മാറിയ നിരവഘി സംവിധായകരുണ്ട് മലയാളത്തില്‍. അത്തരത്തില്‍ ആ ലിസ്റ്റിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് വിഎ ശ്രീകുമാര്‍ മേനോനും. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള നെഗറ്റീവ് പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകനെ കൊന്നുകൊലവിളിക്കുകയും വ്യക്തിപരമായ രീതിയിലേക്ക് ആക്രമണങ്ങള്‍ വഴിമാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. നെഗറ്റീവ് പ്രചാരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രത്യേക പ്രമോഷന്‍ വിജയിച്ചുവെന്ന് വ്യക്തമാക്കുകയാണ് സിനിമയുടെ കലക്ഷന്‍. തുടക്കത്തിലെ കുപ്രചാരണങ്ങളെ കാറ്റില്‍ പറത്തി മാണിക്യനും സംഘവും മുന്നേറുന്ന കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

    വൈറലായി മോഹന്‍ലാലിന്‍റെ ചോദ്യം! പരുങ്ങലോടെ നികേഷ് കുമാര്‍ ഉത്തരം നല്‍കി! ന്യൂസ് നൈറ്റില്‍ സംഭവിച്ചത്വൈറലായി മോഹന്‍ലാലിന്‍റെ ചോദ്യം! പരുങ്ങലോടെ നികേഷ് കുമാര്‍ ഉത്തരം നല്‍കി! ന്യൂസ് നൈറ്റില്‍ സംഭവിച്ചത്

    ഇരുട്ടിന്റെ രാജാവായ ഒടിയനെക്കാണാനായി കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം എത്തുകയാണിപ്പോള്‍. തിയേറ്ററുകളിലെ തിരക്ക് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലും സിനിമയെ താറടിക്കുന്ന തരത്തിലുള്ള ശ്രമങ്ങളും ഒരു ഭാഗത്തൂടെ നടക്കുന്നുവെന്നത് ഖേദകരമായ കാര്യമാണ്. പോസ്റ്ററുകളില്‍ ചെരുപ്പുമാലയിട്ടും പോസ്റ്റര്‍ വലിച്ചുകീറിയുമൊക്കെയുള്ള പ്രതിഷേധത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് സിനിമാപ്രേമികള്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് അവരെ കണ്ടെത്തുകയും പോസ്റ്റര്‍ തിരിച്ചൊട്ടിപ്പിക്കുകയും ചെരിപ്പ് മാലയ്ക്ക് പകരും പൂമാല ഇടീക്കുകയും ചെയ്തിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഒടിയന്‍ മുന്നേറുകയാണ്, സിനിമയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചും മറികടന്ന റെക്കോര്‍ഡുകളെക്കുറിച്ചുമറിയാനായി തുടര്‍ന്നുവായിക്കൂ.

    ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!

    വാരാന്ത്യത്തിന് പിന്നാലെ

    വാരാന്ത്യത്തിന് പിന്നാലെ

    വെള്ളിയാഴ്ചയായിരുന്നു ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയത്. അപ്രതീക്ഷിതമായെത്തിയ ഹര്‍ത്താലില്‍ നിന്നും സിനിമയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ശനിയും ഞായറും ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ച സിനിമ തിങ്കളാഴ്ചയായപ്പോഴും പതറാതെ മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 46 പ്രദര്‍ശനമായിരുന്നു സിനിമയ്ക്കുണ്ടായിരുന്നത്.

    വൈകുന്നേരങ്ങളിലെ തിരക്ക്

    വൈകുന്നേരങ്ങളിലെ തിരക്ക്

    പകല്‍ സമയങ്ങളിലേക്കാള്‍ തിരക്ക് അനുഭവപ്പെട്ടത് വൈകുന്നേരങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കായിരുന്നു. ഓഫീസും സ്‌കൂളും കഴിഞ്ഞ് കുടുംബസമേതം പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. നിയന്ത്രാണാതീതമായ തിരക്കായിരുന്നു പലയിടങ്ങളിലും അനുഭവപ്പെട്ടത്. കുടുംബസമേതമെത്തുന്നവര്‍ക്ക് ആസ്വദിക്കാവുന്ന സിനിമയാണ് ഒടിയനെന്നും സോഷ്യല്‍ മീഡിയയിലെ കുപ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും വ്യക്തമാക്കി നിരവധി പേരായിരുന്നു രംഗത്തെത്തിയത്.

    തിങ്കളാഴ്ചത്തെ കലക്ഷന്‍

    തിങ്കളാഴ്ചത്തെ കലക്ഷന്‍

    46 ഷോയില്‍ നിന്നായി 7.6 ലക്ഷമാണ് സിനിമ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ പുറത്തുവിട്ടിട്ടുള്ളത്. ആദ്യ ദിനങ്ങളിലെ താരതമ്യം ചെയ്യുമ്പോള്‍ ഒക്യുപെന്‍സി റേറ്റില്‍ വലിയ വ്യത്യാസവും പ്രകടമാണെന്നും ഫോറം കേരളയുടെ കണക്ക് വ്യക്തമാക്കുന്നു. തുടക്കത്തില്‍ 48 ശതമാനമായിരുന്നു ഒക്യുപെന്‍സി പിന്നീടത് 71 ലേക്ക് മാറുകയായിരുന്നു. വൈകുന്നേരത്തോടെയായാണ് റേറ്റ് മാറി മറിഞ്ഞത്.

    50 ലക്ഷം പിന്നിട്ടു

    50 ലക്ഷം പിന്നിട്ടു

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും അതിവേഗത്തില്‍ 50 ലക്ഷമെന്ന നേട്ടം സിനിമ ഇതിനോടകം തന്നെ സ്വന്തമാക്കിയിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ഓപ്പണിങ് കലക്ഷന്‍ വെട്ടിയാണ് ഒടിയന്‍ കുതിച്ചത്. ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളും മാണിക്യന് മുന്നില്‍ തകര്‍ന്നടിയുമെന്ന വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആദ്യ ദിന മന്ന് ദിനത്തിലുള്ളിലാണ് സിനിമ 50 ലക്ഷം നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി നേട്ടമെന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 55 ലക്ഷം രൂപയാണ് ഇതുവരെയായി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്.

    രണ്ടാം സ്ഥാനത്തേക്ക്

    രണ്ടാം സ്ഥാനത്തേക്ക്

    കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഒടിയനെ സ്വീകരിച്ചതിന് പിന്നാലെയായാണ് മറ്റൊരു നേട്ടം സിനിമയെത്തേടിയെത്തിയത്. മലയാളത്തിലെ സെക്കന്റ് ഹൈയസ്റ്റ് ഗ്രോസര്‍ ആയി മാറിയിരിക്കുകയാണ് ഒടിയന്‍. ചുരുങ്ങിയ ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ സിനിമയുടെ സ്ഥാനം ഒന്നാമതെത്തുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

    ബെംഗലുരുവില്‍ നിന്നും

    ബെംഗലുരുവില്‍ നിന്നും

    ബെംഗലുരുവില്‍ നിന്നും ഒരുകോടി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒടിയന്‍. പുലിമുരുകന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന സിനിമ കൂടിയായി മാറിയിരിക്കുകയാണിത്. കുടുംബ പ്രേക്ഷകരാണ് സിനിമയെ ഏറ്റെടുത്തതെന്നും ആ വിജയമാണ് കലക്ഷനില്‍ പ്രതിഫലിക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

    Recommended Video

    വിമർശകരുടെ വായടപ്പിച്ചു ഒടിയൻ | filmibeat Malayalam
     മോഹന്‍ലാലിന്റെ തിരിച്ചുവരവ്

    മോഹന്‍ലാലിന്റെ തിരിച്ചുവരവ്

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വിലയിരുത്തുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ കട്ട് പറയാതെ നിന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രീകുമാര്‍ മേനോന്‍ രംഗത്തുവന്നിരുന്നു. നീരാളിക്കും കൊച്ചുണ്ണിക്കും ഡ്രാമയ്ക്കും ശേഷം മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഒടിയന്‍ വഴിവെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പഴയ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബോക്‌സോഫീസിനെ ഒടിവെച്ചാണ് മാണിക്യന്‍ മുന്നേറുന്നതെന്നും ഇനിയുമേറെ റെക്കോര്‍ഡുകള്‍ സിനിമ നേടുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍.

    English summary
    Odiyan gets good response from theatres
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X