»   » ഒടിയന്‍ മാണിക്യന്‍റെ ചിത്രങ്ങള്‍ ഇനി പുറത്തുവിടില്ല.. രഹസ്യ നീക്കങ്ങളുമായി അണിയറപ്രവര്‍ത്തകര്‍!

ഒടിയന്‍ മാണിക്യന്‍റെ ചിത്രങ്ങള്‍ ഇനി പുറത്തുവിടില്ല.. രഹസ്യ നീക്കങ്ങളുമായി അണിയറപ്രവര്‍ത്തകര്‍!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒടിവിദ്യ ചെയ്യുന്ന ഒടിയന്‍ മാണിക്കനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ഷെഡ്യൂളിലേക്ക് വേണ്ട തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍. ചിത്രത്തിന് വേണ്ടി മെലിയുന്നതിനുള്ള ശാരീരിക തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയില്‍ മോഹന്‍ലാലിന്റെ പുതിയ ലുക്ക് എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

മലയാളത്തില്‍ ആരും സ്വന്തമാക്കാത്ത ആ നേട്ടവും മോഹന്‍ലാലിനെ തേടിയെത്തി!

മമ്മൂട്ടിയില്‍ നിന്നും റസൂല്‍ പൂക്കുട്ടിയിലേക്ക്.. ആ ചിത്രത്തിലെ നായകവേഷം മാറി മറിഞ്ഞത് ഇങ്ങനെ!

ഒടിയന്‍ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ പുറത്തുവിടേണ്ടെന്ന തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മെലിഞ്ഞതിന് ശേഷമുള്ള ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാനുള്ള നിര്‍ദേശം ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്. പൊതുപരിപാടികളില്‍ നിന്നും മാറി നില്‍ക്കാനുള്ള നിര്‍ദേശവും മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ അഞ്ചിന് മോഹന്‍ലാല്‍ എത്തും

ഒടിയന്റെ അവസാന ഘട്ടം ചിത്രീകരണം ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. രാത്രി ആരംഭിച്ച ചിത്രീകരണം അതിരാവിലെയാണ് പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ അഞ്ചിനാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

30 വയസ്സുകാരനെ അവതരിപ്പിക്കാന്‍

ഒടിയന്‍ മാണിക്കന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറയ്ക്കുന്നത്. ഇതിനായി ഫ്രാന്‍സില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തിയിരുന്നു. കഠിനമായ വ്യായാമ മുറകളിലൂടെയും യോഗയിലൂടെയുമാണ് താരം ശരീരഭാരം കുറയ്ക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പുതിയ ലുക്ക് പുറത്തുവിടില്ല

മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്തുവിടേണ്ടെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. ഒടിയന്റെ മേക്കോവറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ലുക്കിലെ ചിത്രമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചത്.

ശിശുദിനത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം

ശിശുദിനാംശസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ലേറ്റസ്റ്റാണെന്ന തരത്തിലും കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. മെലിഞ്ഞ് സുന്ദരനായ താരത്തെയാണ് കാണുന്നതെന്ന തരത്തില്‍ ആരാധകര്‍ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുതിയ ലുക്കിലുള്ള ചിത്രമാണെന്ന തരത്തില്‍ സ്ഥിരീകരണമില്ല.

നായികയായി മഞ്ജു വാര്യര്‍

വില്ലന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ചിത്രമാണ് ഒടിയന്‍. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായ വില്ലന് തുടക്കത്തില്‍ നെഗറ്റീവ് പ്രതികരണമാണ് ലഭിച്ചതെങ്കിലും പിന്നീട് ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഒടിയന്‍ തിയേറ്ററുകളിലേക്കെത്തുന്നത്

6 ഒടിയന്‍ തിയേറ്ററുകളിലേക്കെത്തുന്നു
ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന് കലാസംവിധാനം ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം വിഷുവിന് തിയേറ്ററുകളിലേക്കെത്തും.

ചിത്രീകരണത്തനിടയില്‍ അസ്വാരസ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു

ചിത്രത്തിന് വേണ്ടി അനാവശ്യമായ ഇടപെടലുകള്‍ നിര്‍മ്മാതാവ് നടത്തുന്നത് സംവിധായകന് ഇഷ്ടപ്പെടുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രീകരണം സുഗമമായി മുന്നേറിയതോടെ ഈ പ്രചാരണം അസ്ഥാനത്താവുകയായിരുന്നു.

ഒടിവിദ്യ പ്രയോഗിക്കുന്നവന്‍റെ കഥ

20 നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശക്തമായ മാന്ത്രിക വിദ്യ ഉപയോഗിക്കുന്നു

എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

രണ്ടാമൂഴത്തിന്‍റെ ഭാവി

രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകമായി ഒടിയനും ഉണ്ടാവും. അവിശ്വസനീയമായ മിത്തിനെ എങ്ങനെ സിനിമയില്‍ അവതരിപ്പിക്കുമെന്നറിയാനായാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

English summary
Odiyan last schedule started, Mohanlal will be join on December 5.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam