'ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞു, ഇനിയാണ് കളി'! പ്രായത്തെ തോല്‍പിച്ച് മോഹന്‍ലാല്‍ എത്തി!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് ഒടിയന്‍ മാണിക്യന്‍. ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായ തയാറെടുപ്പുകള്‍ ഇത്രത്തോളം നടത്തിയ ചിത്രവും വേറൊന്നില്ല. ഒടിയന്‍ മാണിക്യന്റെ 30 വയസ് മുതല്‍ 60 വയസുവരെയുള്ള കാലത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ഇതില്‍ 30കാരനായ ഒടിയന് വേണ്ടി കഠിനായ പരിശീലനത്തിലൂടെ ശാരീരികമായും മോഹന്‍ലാല്‍ ഒരുങ്ങി. മോഹന്‍ലാലിന്റെ പുതിയ ലുക്ക് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് 30കാരനായ ഒടിയന്‍ മാണിക്യന്‍ എത്തിയിരിക്കുകയാണ്. ഒടിയന്റെ നാലാമത്തെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഒടിയന്‍ മാണിക്യന്‍ യൗവ്വനം
കാലത്തിന് നിന്ന് നന്ദി പറഞ്ഞ് യൗവ്വനത്തെ തിരികെ പിടിച്ച് ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി. രാവിലെ പത്ത് മണിക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യന്റെ പുതിയ രൂപം പുറത്ത് വിട്ടത്.

കാത്തിരുന്ന രൂപം
തങ്ങളുടെ താര രാജാവ് പ്രായത്തെ തോല്‍പിച്ച് വീണ്ടും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ എത്തുന്നത് കാണാന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. അവര്‍ക്ക് മുന്നിലേക്കാണ് യൗവ്വനയുക്തനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ അവതരിച്ചത്.

കാലമേ നന്ദി
1.44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ സ്വഭാവത്തേക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. 'കാലമേ നന്ദി, കഴിഞ്ഞ് പോയ വര്‍ഷങ്ങളെ ഇങ്ങന തോല്‍പിക്കാന്‍ സാധിച്ചതിന്', എന്ന ഒടിയന്‍ മാണിക്യന്‍ വാക്കുകളോടെയാണ് ടീസര്‍ മോഹന്‍ലാല്‍ എത്തുന്നത്. ചന്ദ്രനെ മേഘച്ചീളുകള്‍ മായ്ക്കുന്ന ദൃശ്യത്തോടെയാണ് ടീസറിന്റെ തുടക്കം.

ആദ്യം പുറത്ത് വന്ന ചിത്രം
ഒടിയന്‍ മാണിക്യനെ 30കാരനാക്കാന്‍ 51 ദിവസം കൊണ്ട് 15 കിലോയോളം ശരീര ഭാരം മോഹന്‍ലാല്‍ കുറച്ചിരുന്നു. പൊതുപരിപാടികളില്‍ നിന്നും ക്യാമറ കണ്ണുകളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് മോഹന്‍ലാലിന്റെ ലുക്ക് ആദ്യമായി പുറത്ത് വന്നത് മലയാള മനോരമ പത്രത്തിലൂടെയായിരുന്നു.

ചിത്രം വൈറലായി
മോഹന്‍ലാലിനെ പുതിയ രൂപത്തില്‍ കാണാന്‍ ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് പുതിയ ചിത്രമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിച്ച ചിത്രമിപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

വിദഗ്ധ സംഘം
ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്ധ സംഘമാണ് മോഹന്‍ലാലിന്റെ ശാരീരിക മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക നിലവാരമുള്ള കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിത്.

ജനുവരി ആദ്യം
ഒടിയന്‍ മാണിക്യന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ പരിശീലനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മോഹന്‍ലാല്‍ ചെന്നൈയ്ക്ക് തിരിച്ചതായാണ് വിവരം. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ജനുവരി ആദ്യം ആരംഭിക്കും.


Click it and Unblock the Notifications