»   » പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും വയസായിട്ടില്ല! തെങ്കുറിശിയില്‍ ഒടിയന്‍ മാണിക്യന്‍!

പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും വയസായിട്ടില്ല! തെങ്കുറിശിയില്‍ ഒടിയന്‍ മാണിക്യന്‍!

Posted By:
Subscribe to Filmibeat Malayalam
ഒടിയൻ എവിടെയെത്തി, ലാലേട്ടൻ പറയുന്നു!

ഇമോഷണല്‍ ത്രില്ലര്‍ എന്ന ജോണറില്‍ ഒരുങ്ങിയ വില്ലന് ശേഷം തിയറ്ററിലെത്താന്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ആക്ഷനും പ്രതികാരത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രം പുതുമയുള്ള ഒരു പ്രമേയമാണ് പ്രേക്ഷകരുമായി സംവദിക്കുന്നത്.

എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

രണ്ടര വര്‍ഷം ജയസൂര്യ കിടന്നുറങ്ങിയത് കോട്ടയം ബസ് സ്റ്റാന്‍ഡില്‍! ഇഷ്ട നമ്പര്‍ തന്നതും കോട്ടയം!

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം 50 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മുപ്പത് വയസുകാരനായ ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ ഇനി ചിത്രത്തിനൊപ്പം ചേരും. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

തെങ്കുറിശിയിലേക്ക്

ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തെങ്കുറിശി. വാരാണാസിയില്‍ ഒടിയന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് വീഡിയോ പുറത്ത് വന്നിരുന്നു. ഒടിയന്‍ മാണിക്യന്‍ തെങ്കുറിശിയിലേക്ക് പോകുകയാണെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്.

മാണിക്യന്‍ തെങ്കുറിശിയില്‍ എത്തി

ഒടിയന്‍ മാണിക്യന്‍ തെങ്കുറിശിയില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. മാണിക്യനും തെങ്കുറിശിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് വീഡിയോ. വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്യന്‍ തിരിച്ചെത്തിയപ്പോള്‍ തനിക്കുള്‍പ്പെടെ എല്ലാവര്‍ക്കും വയസായി എന്ന് മാണിക്യന്‍ പറയുന്നു.

വയസാകാത്ത കാര്യങ്ങള്‍

വ്യക്തികള്‍ക്ക് വയസായെങ്കിലും വയസാകാത്ത ചിലതുണ്ട്, അതില്‍ പ്രധാനം തെങ്കുറിശി തന്നെയാണ്. തെങ്കുറിശിക്ക് മാത്രം ഇപ്പോഴും ചെറുപ്പമാണ്. താന്‍ അന്ന് ഇവിടെ നിന്ന് പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും ഒന്നും വയസായിട്ടില്ല.

ഓര്‍മ്മകളിലേക്ക് മടങ്ങട്ടെ

ഞാനെന്റെ ഓര്‍മകളിലേക്ക് മടങ്ങട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീണ്ടും കാണാം, യൗവ്വനത്തിന്റെ തേജസും ഓജസുമുള്ള ആ പഴയ മാണിക്യനെ. മുപ്പതുകാരനായ മാണിക്യനായി മോഹന്‍ലാല്‍ എത്തി എന്ന് സൂചന നല്‍കുന്നതാണ് വീഡിയോ.

ഇനിയും അറുപത് ദിവസം

ക്ലൈമാക്‌സ് ചിത്രീകരണം ഉള്‍പ്പെടെ പൂര്‍ത്തിയാക്കഴിഞ്ഞു. 28 ദിവസത്തോളം നീണ്ടുനിന്ന ക്ലൈമാക്‌സ് ചിത്രീകരണം ഉള്‍പ്പെടെ 50 ദിവസത്തെ ചിത്രീകരണം പിന്നിട്ടു കഴിഞ്ഞു. ഇനിയും 60 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

20 വര്‍ഷത്തിന് ശേഷം

20 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും പ്രകാശ് രാജും വെള്ളിത്തിരിയില്‍ ഒന്നിക്കുന്നത്. മണിരത്‌നം ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്. രണ്ടാം വരവ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്കന് ഒത്ത എതിരാളിയായിട്ടാണ്.

വീണ്ടും മഞ്ജുവാര്യര്‍

വില്ലന് പിന്നാലെ ഒടിയനിലും മോഹന്‍ലാലിന്റെ നായികയായി എത്തുകയാണ് മഞ്ജുവാര്യര്‍. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ടാം വരവില്‍ എന്നും എപ്പോഴും, വില്ലന്‍ എന്നീ ചിത്രങ്ങളിലും മഞ്ജു മോഹന്‍ലാലിന്റെ നായികയായി.

വീഡിയോ കാണാം

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Odiyan Manikyan's new video from Thenkurissi video goes viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X