»   » ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

ഒടിയന് സാധിക്കാത്തത് മെഗാസ്റ്റാര്‍ ഇടിച്ച് നേടി! ക്ലാസ് അല്ല മാസാണ് താരം! മമ്മൂട്ടി അത് തെളിയിച്ചു!!

Posted By:
Subscribe to Filmibeat Malayalam
ഒടിയൻ-മാസ്റ്റർപീസ് പോരാട്ടം ജയിച്ചത് ആര്?

തിയറ്ററുകളിലെ സൂപ്പര്‍ താര പോരാട്ടത്തെ ആവശത്തോടെയാണ് എപ്പോഴും ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴിതാ ആ പോരാട്ടം സോഷ്യല്‍ മീഡിയയിലേക്കും വ്യാപിച്ചിരിക്കുന്നു. തിയറ്ററുകളിലെ വെള്ളിയാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി വ്യാഴാഴ്ചയാണ് സൂപ്പര്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തി പരീക്ഷണത്തിന് എത്തിയത്.

ജൂലി നാണത്തിന്റെ പരിധികള്‍ കടന്നു, വീണ്ടും കാണാന്‍ സാധിക്കാത്ത വിധം മോശമാണ് ആ സീനുകള്‍!

ആദ്യ ചിത്രത്തില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നോ? അത്ര ചെറുതല്ല! അന്നേ ദളപതി പുലിയാ!!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റര്‍പീസിന്റേയും ഒടിയന്റേയും ടീസറുകളാണ് ശക്തി പരീക്ഷണത്തിന് സോഷ്യല്‍ മീഡിയയില്‍ മുഖാമുഖം എത്തിയത്. മണിക്കൂറുകള്‍ നേരത്തേ എത്തിയതിന്റെ മുന്‍തൂക്കം ഒടിയന്‍ നേടി. എന്നാല്‍ മാസ്റ്റർപീസ് യൂടൂബില്‍ തരംഗമായി മാറി.

ആദ്യമെത്തിയ ഒടിയന്‍

വ്യാഴാഴ്ച രാവിലെ എത്തി സോഷ്യല്‍ മീഡിയയില്‍ ആദ്യം സ്ഥാനം ഉറപ്പിച്ചത് ഒടിയിന്‍ ആണ്. മോഹന്‍ലാലിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഒടിയന്‍ ടീസര്‍ പുറത്ത് വന്നത്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാസ് ടീസറില്‍ നിന്ന് വ്യത്യസ്തമായി കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കാണുന്നത്.

മാസ് ആയി മാസ്റ്റര്‍പീസ്

വൈകുന്നേരം ഏഴ് മണിക്കാണ് മാസ്റ്റര്‍പീസിന്റെ ആദ്യ ടീസര്‍ യൂടൂബില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധം മാസ് ടീസറായിരുന്നു പുറത്ത് വന്നത്. 40 സെക്കന്‍ഡ് ടീസറില്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കയത്.

തരംഗമായി മാസ്റ്റര്‍പീസ്

വൈകി എത്തിയ മാസ്റ്റര്‍പീസ് യൂടൂബില്‍ തരംഗമായി മാറുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് കാഴ്ചക്കാരുടെ എണ്ണം ലക്ഷം കടന്നുപോയി. യൂടൂബ് ട്രെന്‍ഡില്‍ ഒന്നാമതായി ടീസര്‍ മാറുകയും ചെയ്തു. ദ ഗ്രേറ്റ് ഫാദറിന് ശേഷം ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന വലിയ സ്വീകരണമാണ് ഇത്.

മുന്നില്‍ ഒടിയന്‍

ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഒടിയന്‍ തന്നെയാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നല്‍ക്കുന്നത്. 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒടിയന്‍ കണ്ടത് എട്ട് ലക്ഷത്തിലധികം ആളുകളാണ്. അതേ സമയം 16 മണിക്കൂര്‍ കൊണ്ട് മാസ്റ്റര്‍പീസ് കണ്ടത് ആറ് ലക്ഷത്തിലധികം ആളുകളാണ്.

മാസ്റ്റര്‍പീസിന്റെ നേട്ടം

ആവര്‍ത്തിച്ച് കാണാന്‍ തക്ക വിധത്തിലുള്ള ഒരു താളവും ആവേശവും കൂടിച്ചേരുന്നതാണ് മാസ്റ്റര്‍പീസിന്റെ ടീസര്‍. അതേസമയം ഒടിയന്‍ കഥാപാത്രത്തേക്കുറിച്ചും ചിത്രീകരണത്തേക്കുറിച്ചുമുള്ള വിവരണം മാത്രമായിരുന്നു. വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ടീസര്‍ വീണ്ടുമൊരാവര്‍ത്തി കാണാന്‍ പ്രേരിപ്പിക്കുന്നില്ല.

ആദ്യം തിയറ്ററിലേക്ക്

ഈ രണ്ട് ചിത്രങ്ങളില്‍ ആദ്യം തിയറ്ററിലേക്ക് എത്തുന്നത് മാസ്റ്റര്‍പീസാണ്. മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസാണ് ചിത്രം. അതേസമയം ഇനിയും 60 ദിവസം കൂടെ ചിത്രീകരണം അവശേഷിക്കുന്ന ഒടിയന്‍ ഏപ്രിലോടെ തിയറ്ററിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്ഷന്‍ തന്നെ പ്രധാനം

രണ്ട് ചിത്രങ്ങളിലും കാണുന്ന സമാനത ഇവ രണ്ടും ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നതാണ്. ആറോളം ഗംഭീര സംഘട്ടനങ്ങളാണ് രണ്ടിലും ഉള്ളത്. എന്നാല്‍ പ്രമേയത്തിന്റെ വ്യത്യസ്ത കൊണ്ട് ശ്രദ്ധിക്കപ്പെടുക ഒടിയനിലെ സംഘട്ടനമായിരിക്കും. പീറ്റര്‍ ഹെയ്‌നാണ് ഒടിയന്റെ സംഘട്ടനം ഒരുക്കുന്നത്.

English summary
Masterpiece teaser goes viral than Odiyan teaser.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam