»   »  ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം

Written By:
Subscribe to Filmibeat Malayalam
ഇരയെ കാത്തിരിക്കുന്ന വേട്ടക്കാരൻ, ഒടിയൻ മാണിക്യന്റെ വിശ്വരൂപം

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒ‍ടിയൻ. ചിത്രത്തിനെ കുറിച്ചുള്ള ഒരോ വാർത്തകൾ പ്രത്യക്ഷപ്പെടുമ്പോഴും ആരാധകരുടെ ഇടയിൽ ആകാക്ഷ വർധിക്കുകയാണ്. ഒടിയൻ മാണിക്യൻ ആരാണ്  എന്താണ്  ഇങ്ങനെയുള്ള  നൂറ് കണക്കിന് ചോദ്യങ്ങളാണ്  പ്രേക്ഷകരുടെ മനസിൽ ഉയരുന്നുണ്ട്.

odiyan

മുഖ്യവേഷത്തിൽ സൗബിനും ആഫ്രിക്കക്കാരനും! സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളിൽ, ഓഡിയൻസ് റിവ്യൂ വായിക്കാം


ഇപ്പോഴിത ഒടിയൻ മാണിക്യത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ്.. മോഹൻ ലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കരിമ്പടവുമായി രൂക്ഷമായി തുറിച്ചു നോക്കി നിൽക്കുന്ന ചിത്രമാണ് പുറത്ത് വിട്ടു വിട്ടിക്കുന്നത്. ഇതുവരെ നമ്മൾ കണ്ട ലാലേട്ടനെയല്ല ആ ചിത്രത്തിൽ കാണുന്നത്. ആ മുഖവും തുറിച്ചു നോട്ടവുമെല്ലാം പ്രേക്ഷകരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്. പുതിയ ലുക്ക് കൂടി പുറത്തു വന്നപ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ ഒരുപടി കൂടി ഉയർന്നിട്ടുമുണ്ട്.


ടിനി ടോം മമ്മൂട്ടി ചിത്രത്തിൽ വിദ്യാ ബാലൻ എത്തുന്നു!! താരം എത്തുന്നത് ശ്രീദേവിയായി...


ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. തെന്നിന്ത്യൻ താരം പ്രകാശ് രാജ്, മഞ്ജുവാര്യർ എന്നീവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്.


English summary
Odiyan: Mohanlal looks like a hunter waiting for his prey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X