»   » ഒടിയന്‍ ഉടനെ... അണിയറയില്‍ സംഗീതം ഒരുങ്ങുന്നു... ആരാധകര്‍ക്കായിതാ വീഡിയോ!!!

ഒടിയന്‍ ഉടനെ... അണിയറയില്‍ സംഗീതം ഒരുങ്ങുന്നു... ആരാധകര്‍ക്കായിതാ വീഡിയോ!!!

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതിയോടെ  അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഒടിയന്‍. പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം കൂടെയാണ് ഒടിയന്‍. മലയാളത്തില്‍ ഇന്നേവരെ പരീക്ഷിക്കാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത്.

രണ്ട് ഭാഷകളില്‍ ഒരേ സമയം റിലീസിനൊരുങ്ങി മമ്മൂട്ടി, അതും മാസ് പോലീസ്!!! 'ഇക്ക' രണ്ടും കല്പിച്ച്!!!

പുതിയ ചിത്രത്തിന് എന്ത് പേരിടും, മമ്മൂട്ടിക്ക് ആകെ കണ്‍ഫ്യൂഷന്‍!!! ഫാന്‍സിന് ഇഷ്ടമാകുമോ എന്ന ഭയം???

എംടിയുടെ രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഒടിയനും സംവിധാനം ചെയ്യുന്നത്. സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററിലെത്തുമെന്ന് സംംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ആ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ.

ജയചന്ദ്രനും റഫീക്ക് അഹമ്മദും

മലയാളത്തിലെ മികച്്ച സംഗീത സംവിധായകരിലൊരാളായ എം ജയചന്ദ്രനാണ് ഒടിയനിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കുന്നത് റഫീക്ക് അഹമ്മദാണ്. റഫീക്കിനൊപ്പം വീണ്ടും ഒന്നിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഫേസ്ബുക്ക് പോസ്റ്റില്‍ ജയചന്ദ്രന്‍ പങ്കുവയ്ക്കുന്നുണ്ട്.

റിലീസ് ഈ വര്‍ഷം

ഒടിയന്‍ ഈ വര്‍ഷം അവസാനം തിയറ്ററുകളില്‍ എത്തുന്നുമെന്ന് ചിത്രത്തിന്റെ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. ഒന്നര മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം രണ്ടാമൂഴത്തിന്റെ ജോലികളിലേക്ക് മോഹന്‍ലാല്‍ പ്രവേശിക്കും.

ഒടിവിദ്യയും ഒടിയന്മാരും

ആഭിചാരക്രീയകളിലൂടെ ശത്രു സംഹാരത്തിന് പൈശാചിക ശക്തികളെ വരുതിയിലാക്കാനുള്ള മാര്‍ഗം എന്നാണ് ഒടിവിദ്യയെ വിശേഷിപ്പിക്കുന്നത്. ഒടിവിദ്യ പ്രയോഗിക്കുന്നവേരയും വശമുള്ളവരേയും ഒടിയന്മാരെന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ പല ഭാഗത്തും ഇക്കൂട്ടര്‍ ഇപ്പോഴുമുണ്ട്.

മഞ്ജുവാര്യരും പ്രകാശ് രാജും

ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്. വില്ലന് ശേഷം മഞ്ജു മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രമായി എത്തുന്നത് തമിഴ് നടന്‍ പ്രകാശ് രാജാണ്. ഇരുവറിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍.

വിഷ്വല്‍ ഇഫക്ട്സിന്റെ അനന്ത സാധ്യതകള്‍

വിഷ്വല്‍ ഇഫ്ക്ടിന്റെ സാധ്യതകളെ പരാമാവധി പ്രയോജനപ്പെടുത്തുന്ന സിനിമയായിരിക്കും ഒടിയന്‍. ചിത്രത്തിന്റെ പ്രമേയം അത് ആവശ്യപ്പെടുന്നുമുണ്ട്. വിഎഫ്എക്സിന് വേണ്ടി ഏറ്റവംു അധികം തുക ചെലവഴിക്കുന്ന ചിത്രമായിരിക്കും ഒടിയന്‍. പാലക്കാട്, തസറാക്ക്, ദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ആശീര്‍വാദ് സിനിമാസ്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മിക്കുന്നത്. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പരിചിതനായ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സംഘട്ടന രംഗങ്ങളൊരുക്കുന്നത്.

വീഡിയോ കാണാം...

ഒടിയന്റെ സംഗീത ജോലികള്‍ പുരോഗമിക്കുന്നതിന്റെ വീഡിയോ കാണാം...

English summary
Music director M Jayachandra share music making video through his facebook page. Director VA Sreekumar Menon, Lyricist Rafeeq Ahemmad also in that video.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam