കണ്ട് മടുത്ത വേഷങ്ങളിലല്ല ഇനി മുതല്‍ ലാലേട്ടൻ, മീശയില്ലാത്ത കട്ട ഹീറോയിസമാണ് വരാൻ പോവുന്നത്!!

ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ച് പുതിയ ലുക്കിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്പക്കാരനായ ഒടിയന്‍ മാണിക്യന്റെ ലുക്കാണ് ഇന്ന് റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ അതിശയിപ്പിക്കുന്ന മേക്ക് ഓവര്‍ കണ്ട് സാക്ഷാല്‍ സ്‌റ്റൈയില്‍ മന്നന്‍ രജനികാന്ത് വരെ അഭിനന്ദനം വരെ അറിയിച്ചിരിക്കുകയാണ്.

സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് ഇക്കാര്യം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല മാസങ്ങളആയി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ലുക്ക് എല്ലാവരും സ്വീകരിച്ചതോടെ തനിക്കുണ്ടായിരുന്ന പേടിയും ഭയവും ഒഴിഞ്ഞ് പോയിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു.

മീശയില്ലാത്ത കട്ട ഹീറോയിസം

മീശയില്ലാത്ത കട്ട ഹീറോയിസം

ലാലേട്ടന്റെ മീശ പിരിച്ചുള്ള ഹീറോയിസമാണ് ഇതുവരെ കണ്ടിരുന്നതെങ്കില്‍ ഇനി മീശയില്ലാത്ത കട്ട ഹീറോയിസം കാണാമെന്നാണ് പറയുന്നത്. താനുമൊരു ലാല്‍ ആരാധകനാണെന്നും അദ്ദേഹം പറയുന്നു.

 ആരാധകര്‍ സ്വീകരിക്കുമോ?

ആരാധകര്‍ സ്വീകരിക്കുമോ?


സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ മുതല്‍ ഞാനടക്കമുള്ളവര്‍ അദ്ദേഹം എങ്ങനയാകും ഈ രൂപത്തിലേക്ക് മാറുക എന്നതിന് വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മുഖം നമ്മുടെ മനസില്‍ പതിഞ്ഞിരുന്നു. അതില്‍ നിന്നും ഇതിലേക്ക് മാറുമ്പോള്‍ ആരാധകര്‍ അതെങ്ങനെ ഏറ്റെടുക്കുമെന്ന സംശയവും ഉണ്ടായിരുന്നു.

ഭീമനാകാനുള്ള ചുവടുവെപ്പുകള്‍

ഭീമനാകാനുള്ള ചുവടുവെപ്പുകള്‍


60 ദിവസം നീണ്ട പരിശീലനമായിരുന്നു. മാത്രമല്ല ഒന്ന് രണ്ട് വര്‍ഷം കൂടി ഈ പരിശീലനം നല്‍കിയ വിദഗ്ദര്‍ മോഹന്‍ലാലിനൊപ്പം ഉണ്ടാകും. കാരണം രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് വേണ്ടിയുള്ള ആദ്യ ചുവടുവെപ്പുകള്‍ കൂടിയാണിതെന്നും വിഎ ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

 ചെറുപ്പക്കാരനായ മോഹന്‍ലാല്‍

ചെറുപ്പക്കാരനായ മോഹന്‍ലാല്‍

സിനിമയ്ക്ക് വേണ്ടി മുപ്പതുക്കാരനായ യുവാവ് ആകുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറയ്ക്കുന്നതായി പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പുറത്ത് വന്ന ലുക്ക് കണ്ട് ഞെട്ടാത്തവരായി ആരും തന്നെയുണ്ടാവില്ല. അത്രയധികം മേക്കാവറാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്.

കഠിന പരിശീലനം

കഠിന പരിശീലനം


ഈയൊരു ലുക്കിന് വേണ്ടി മോഹന്‍ലാല്‍ കഠിന പരിശീലനമായിരുന്നു. വിദേശത്ത് നിന്നും എത്തിയ പരിശീലകരായിരുന്നു മോഹന്‍ലാലിന്റെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി സാഹയിച്ചിരുന്നത്. മുപ്പത് വയസുകാരന്റെ ലുക്കിലെത്തുന്നതിന് വേണ്ടി പതിനഞ്ച് കിലേ ആയിരുന്നു കുറയ്ക്കാനുണ്ടായിരുന്നത്. എന്നാല്‍ പതിനെട്ട് കിലോയാണ് കുറച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X