Just In
- 1 hr ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 2 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുലിമുരുകനെ മറികടക്കാന്‍ ഒടിയന്! കൂടുതല്‍ വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാകും

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് ഒടിയനു വേണ്ടി കാത്തിരിക്കുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു. വമ്പന്‍ പ്രൊമോഷന് പരിപാടികളാണ് കേരളത്തിലും പുറത്തുമായി ചിത്രത്തിന്റെതായി നടന്നുകൊണ്ടിരിക്കുന്നത്. അധിക തിയ്യേറ്ററുകളിലും ഒടിയന്റ പ്രതിമകള്‍ ഫാന്‍സുകാര്‍ സ്ഥാപിച്ചിരുന്നു.
റൗഡി ബേബി പാടി ധനുഷിനൊപ്പം സായി പല്ലവി! മാരി 2വിലെ ആദ്യ ഗാനം പുറത്ത്! വീഡിയോ കാണാം
ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് എറ്റവും വലിയ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എല്ലായ്പ്പോഴും പുറത്തിറങ്ങാറുണ്ടായിരുന്നു. ലോകമെമ്പാടുമായി 3000-4000 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. ഇതിനിടെ മറ്റൊരു റെക്കോര്‍ഡു കൂടി സ്വന്തം പേരിലാക്കാനുളള തയ്യാറെടുപ്പുകളിലാണ് ഒടിയനുളളത്.

പുലിമുരുകനെ മറികടക്കും
മോഹന്‍ലാലിന്റെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ഒടിയനുളളത്. ഇതിനു മുന്‍പ് എറ്റവും കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ലാലേട്ടന് ചിത്രം പുലിമുരുകന് മാത്രമായിരുന്നു. ഈ റെക്കോര്‍ഡ് ഒടിയന് തകര്‍ക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രം പോളണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ,ജപ്പാന്,ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്എ, യുകെ, ഇറ്റലി എന്നിവിടങ്ങളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രം ജര്‍മ്മനി,ഉക്രൈന്,ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവിടങ്ങളിലും പ്രദര്‍ശനത്തിനെത്തു മെന്നാണ് അറിയുന്നത്.

കേരളത്തില്‍ മാത്രമായി
നേരത്തെ കേരളത്തില്‍ മാത്രമായി 500നടുത്ത് സ്ക്രീനുകളില്‍ ചിത്രം ചാര്‍ട്ട് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിലൂടെ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡാണ് ഒടിയന് തകര്‍ക്കാനൊരുങ്ങുന്നത്. കൊച്ചുണ്ണി 350നടുത്ത് സ്ക്രീനുകളിലായിരുന്നു നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നത്. വമ്പന്‍ റിലീസിങ്ങിലൂടെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരെന്നും അറിയുന്നു.

ഐഎംഡിബിയുടെ ലിസ്റ്റില്‍ ഒന്നാമത്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രം 2.0യെ മറികടന്നതായുളള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു. ലോകമെമ്പാടുമുളള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഐഎംഡിബിയുടെ മോസ്റ്റ് അവൈയ്റ്റഡ് ലിസ്റ്റില്‍ ഒന്നാമതെത്തിയാണ് ഒടിയന് 2.0യെ പിന്തളളിയിരുന്നത്. കന്നഡ ചിത്രം കെജിഎഫ്, ഷാരൂഖിന്റെ സീറോ,കേദാര്‍നാഥ് തുടങ്ങിയ സിനിമകളാണ് ഈ ലിസ്റ്റില്‍ ഒടിയനു താഴെയുളളത്.

ഫാന്റസി ത്രില്ലര്‍
ഫാന്റസി ത്രില്ലറായാണ് സംവിധായകന് ഒടിയന് ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ലാലേട്ടന്റെ നായികാ വേഷത്തിലെത്തുന്നത്. പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ നരേന്,നന്ദു പൊതുവാള്, സിദ്ധിഖ്, ഇന്നസെന്റ്,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്. ഒടിയനില്‍ പീറ്റര്‍ ഹെയ്വന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ദൃശ്യവിസ്മയം
ലാലേട്ടന്റെ ഒടിയന് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ റിലീസിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ഡിസംബറിലെത്തുന്ന സിനിമ കേരളം കണ്ട എറ്റവും റീലിസായിട്ടാവും തിയ്യേറ്ററുകളിലെത്തുക.
വിജയ് സേതുപതി മലയാളത്തിലേക്ക്! അരങ്ങേറ്റം ഈ സൂപ്പര്‍ താരത്തിനൊപ്പം! ഇതു പൊളിക്കുമെന്ന് ആരാധകര്‍
ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍നിന്ന് മുക്തനായി!മകന് ദുല്‍ഖര്‍ സല്‍മാനെന്ന് പേരിട്ട് ബംഗ്ലാദേശുകാരന്