3 ദിവസംകൊണ്ട് 60കോടി നേടി ഒടിയന്‍! കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ചിത്രത്തിന്റെ കുതിപ്പ്
Recommended Video

മോഹന്‍ലാലിന്റെ ഒടിയന്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയത ആദ്യ ദിനങ്ങളില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ചിത്രത്തിന്റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. ലോകമെമ്പാടുമായി 30 കോടിയിലധികം കളക്ഷനായിരുന്നു ചിത്രം ആദ്യം ദിനം നേടിയിരുന്നത്.
ആദ്യ ദിനം ആരാധകരുടെ ആഘോഷമായിരുന്നെങ്കില്‍ പിന്നീടുളള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരായിരുന്നു ചിത്രത്തെ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മൂന്ന് ദിവസം കൊണ്ട് ഒടിയന്‍ 60 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഒടിയന്‍ സിനിമയുടെ ഫേസ്ബുക്ക് പേജിലായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍ വിവരം പുറത്തുവന്നിരുന്നത്. കളക്ഷന്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ 100 കോടിയൊക്കെ ചിത്രം അനായാസം മറികടക്കുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നത്.
റിലീസിങ്ങിനു മുന്‍പ് തന്നെ ബിസിനസിലൂടെ മാത്രം ചിത്രം 100 കോടി നേടിയിരുന്നു. വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഗംഭീര പ്രകടനം തന്നെയായിരുന്നു ലാലേട്ടന്‍ നടത്തിയിരുന്നത്. മോഹന്‍ലാലിനൊപ്പം തന്നെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍,സന അല്‍ത്താഫ്,തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. ഒടിയന്‍ മാസും ക്ലാസും ചേര്‍ന്നൊരു പടമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തലുണ്ടായത്.


Click it and Unblock the Notifications











