Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന്റെ ഒടിയന് മിന്നിക്കും! പ്രണയാര്‍ദ്രമായി ചിത്രത്തിലെ ആദ്യ ഗാനം! പാട്ട് കേള്‍ക്കാം

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ വരവ് ഒരുങ്ങുകയാണ്. ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്യുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ലാലേട്ടന്റെ ഒടിയന് ഒരു ദ്യശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
നിവിന്‍ പോളി വീണ്ടും മിന്നിക്കാനുളള വരവാണ്! കൊച്ചുണ്ണിക്ക് ശേഷം മിഖായേല്‍! പുതിയ വിശേഷങ്ങളിങ്ങനെ
ചിത്രത്തിന്റെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒടിയനിലെ ആദ്യ പാട്ട് സോഷ്യല്‍ മീഡിയയും ആരാധകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

പ്രണയഗാനം
ഒടിയനിലെ കൊണ്ടോരാം കൊണ്ടോരം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഒടിയനിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സുദീപ്കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ

ഒടിയന് മാണിക്യന്റെ വരവ്
കഥാപാത്രത്തിന്റെ മൂന്ന് ജീവിതാവസ്ഥകളിലൂടെയാണ് ഒടിയന്റെ കഥ സംവിധായകന് പറയുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന് നടത്തിയ മേക്ക് ഓവറുകള്ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഒടിയന് മാണിക്യനായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. ഒടിയന് മാണിക്യന്റെ പ്രതിമകള്‍ നേരത്തെ തിയ്യേറ്ററുകളില്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു.

വമ്പന്‍ റിലീസ്
3000-4000 തിയ്യേറ്ററുകളിലാണ് ചിത്രം ആദ്യദിനം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 500ലധികം സ്ക്രീനുകളില്‍ ചിത്രം ആദ്യ ദിനം പ്രദര്‍ശനത്തിനെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.റിലീസിന് എത്തുന്നതിനുമുന്പായി 320 ഫാന്‍സ് ഷോകള്‍ ചിത്രം കേരളത്തില്‍ ഉറപ്പിച്ചിരുന്നു.റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഫാന്‍സ് ഷോകളുടെ എണ്ണം ഇനിയും കൂടുമെന്നും അറിയുന്നു,. 400ഫാന്‍സ് ഷോകള്‍ ചിത്രത്തിനുണ്ടാവുമെന്നാണ് അറിയുന്നത്.

ഫാന്റസി ത്രില്ലര്‍
ഫാന്റസി ത്രില്ലറായി എത്തുന്ന ഒടിയനില്‍ മീശയില്ലാത്ത ലാലേട്ടന്റെ കട്ടഹീറോയിസമാണ് നമ്മള് കാണുകയെന്ന് സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായി മാറും. പുലിമുരുകന് ശേഷം ലാലേട്ടനും പീറ്ററും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഒടിയന്. പ്രേക്ഷകരെ ആവേശം കൊളളിക്കുന്ന നിരവധി സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് അറിയുന്നത്.
എന്റെ സിനിമകള്‍ക്ക് മാത്രം എന്തുക്കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു! തുറന്നുപറഞ്ഞ് വിജയ് ദേവരകൊണ്ട
ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി നടി മഞ്ജിമാ മോഹന്‍! വീഡിയോ വൈറല്‍! കാണൂ