ഒടിയന്‍ മാണിക്യന്റെ കുതിപ്പ് തുടരുന്നു! ശ്രദ്ധേയമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ! കാണൂ
മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ആദ്യ ദിവസങ്ങളില്‍ വന്ന നെഗറ്റീവ് പബ്ലിസിറ്റി വലിയ രീതിയില്‍ ബാധിക്കാതെയാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. സമ്മിശ്ര പ്രതികരണത്തോടൊപ്പം മികച്ച കളക്ഷനും ചിത്രം തിയ്യേറ്ററുകളില്‍നിന്നു സ്വന്തമാക്കിയിരുന്നു. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രമായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. റിലീസ് ചെയ്യുന്നതിനുമുന്‍പ് സിനിമയ്ക്കുണ്ടായിരുന്ന ഓവര്‍ ഹൈപ്പ് ആരാധകരില്‍ നിരാശയുണ്ടാകാന്‍ കാരണമായിരുന്നു.
എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ എല്ലാം മാറിമറിയുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അതേതിരക്ക് പിന്നീടുളള ദിവസങ്ങളിലും ഒടിയന്‍ കളിക്കുന്ന തിയ്യേറ്ററുകളില്‍ അനുഭവപ്പെട്ടു. ചിത്രം കണ്ട പ്രേക്ഷകര്‍ ഒടിയനെക്കുറിച്ച് നല്ല നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങിയതും സിനിമയ്ക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നു. വലിയ തയ്യാറെടുപ്പുകളോടെയായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഒടിയന്‍
വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഒടിയനെന്നാണ് നേരത്തെ അഭിപ്രായങ്ങള്‍ വന്നിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ എല്ലാം തന്നെ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. ചിത്രം കണ്ട ഓരോരുത്തരായി നല്ല നിരൂപണങ്ങള്‍ എഴുതാന്‍ തുടങ്ങിയതും സിനിമയ്ക്ക് നേട്ടമായി മാറിയിരുന്നു. ഒടിയന്‍ മാസും ക്ലാസും ചേര്‍ന്നുളെളാരു സിനിമയെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്. താഴ്ത്തികെട്ടാന്‍ മാത്രം അത്ര മോശം സിനിമയല്ല ഒടിയനെന്ന അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നു.

ലാലേട്ടന്റെ പ്രകടനം
ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനം മികവുറ്റതായെന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ സമര്‍പ്പണം ചിത്രത്തില്‍ കാണുന്നുണ്ടെന്നും പതിവുപോലെ തന്റെ റോള്‍ അദ്ദേഹം ഗംഭീരമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഒടിയന്റെ വിവിധ കാലഘട്ടങ്ങളിലെ ലുക്കുകള്‍ക്കായി ഞെട്ടിപ്പിക്കുന്ന രൂപമാറ്റമായിരുന്നു ലാലേട്ടന്‍ നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഒടിയന്‍ എന്ന് നിസംശയം പറയാന്‍ സാധിക്കും.

ഒടിയന്റെ മേക്കിങ്ങ് വീഡിയോ
ചിത്രം വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മേക്കിങ് വീഡിയോക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നേരത്തെ നെഗറ്റീവ് പബ്ലിസിറ്റിയില്‍ തളര്‍ന്നെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വലിയ കുതിപ്പായിരുന്നു ചിത്രം നടത്തിയിരുന്നത്. മൂന്ന് ദിവസം കൊണ്ട് 60 കോടിയിലധികം കളക്ഷന്‍ നേടി സിനിമ എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.
വീഡിയോ കാണൂ

മറ്റു താരങ്ങളുടെ പ്രകടനം
മോഹന്‍ലാലിനൊപ്പം തന്നെ പ്രകാശ് രാജ്, മഞ്ജു വാര്യര്‍,സന അല്‍ത്താഫ്,തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു. ഒടിയന്‍ മാസും ക്ലാസും ചേര്‍ന്നൊരു പടമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിലയിരുത്തലുണ്ടായത്. റിലീസിനു മുന്‍പേ പ്രീ റിലീസിലൂടെ മാത്രം ചിത്രം 100 കോടിയും സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications











