ഒടിയന്‍ മാണിക്യന്റെ ആഘോഷവരവ് ഒരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍!

By Midhun Raj

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവന്നു. ചിത്രത്തിലെ മോഹന്‍ലാലിനെയും മറ്റു താരങ്ങളെയും കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ലാലേട്ടനൊപ്പം പ്രകാശ് രാജ്,മഞ്ജു വാര്യര്‍ എന്നിവരുടെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ഡിസംബര്‍ റിലീസ് പ്രഖ്യാപിച്ച ഒടിയന്‍ നിലവില്‍ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ആരാധകരില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

odiyan,

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിക്കും. പുലിമുരുകനു ശേഷം പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രമാണ് ഒടിയന്‍.

ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍,സിദ്ധിഖ്, ഇന്നസെന്റ്,നരേന്‍,നന്ദു,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X