ഒടിയനോട് ആര്‍ക്കാണിത്ര വിരോധം? റിലീസ് ദിവസത്തിലെ ദ്രോഹം കടുത്തുപോയി! ഹൈക്കോടതി നിര്‍ദേശം ലംഘിച്ചു?
സിനിമാവ്യവസായത്തെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജ പതിപ്പ് ഭീഷണി ഒടിയനേയും വെറുതെ വിട്ടില്ല. റിലീസ് ദിവസം തന്നെ സിനിമ ചോര്‍ത്തുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഒടിയന് മുന്നില്‍ തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി വിലപ്പോവില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമയുടെ റിലീസിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍ ഹൈക്കോടതിക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
സിനിമ റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു വ്യാജ പതിപ്പ് എത്തിയത്. തമിഴ് വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു ഒടിയനെക്കാണാനായി. ഹര്‍ത്താലിനെ അവഗണിച്ചാണ് ആരാധകര്‍ തങ്ങളുടെ പ്രിയനായകന്റെ സിനിമ കാണാനായി എത്തിയത്. പുലര്‍ച്ചെ നാല് മുതല്‍ത്തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടെത്തിയ സിനിമയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഒടിയന്‍ മാറുമെന്ന് നേരത്തെ തന്നെ ആരാധകര്‍ വിലയിരുത്തിയിരുന്നു. പഴയ മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റിലീസിന് മുന്‍പ് തന്നെ സിനിമയിലെ ഗാനങ്ങള്‍ വൈറലായിരുന്നു. പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയെന്നുള്ള സന്തോഷവും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഒടിയനെക്കാണാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.


Click it and Unblock the Notifications