For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!

  |
  പോസ്റ്റര്‍ കീറിയ യുവാവിന് കിട്ടിയ പണി | filmibeat Malayalam

  തിയേറ്ററുകള്‍ നിറഞ്ഞോടുന്ന ചിത്രത്തെ എങ്ങനെയൊക്കെ ഡീ ഗ്രേഡ് ചെയ്യാമെന്നോര്‍ത്ത് തല പുകയ്ക്കുകയാണ് പലരും. പറഞ്ഞുവന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനെക്കുറിച്ചാണ്. നവാഗത സംവിധായകനെന്ന നിലയില്‍ മോശമല്ലാത്ത സിനിമയുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമയുടെ പ്രമോഷണല്‍ രീതികളോടുള്ള വിയോജിപ്പ് മുന്‍നിര്‍ത്തി തന്നെ പറയട്ടെ, ഇത്രയധികം കൊലവിളിക്കാനും മാത്രമുള്ള ദ്രോഹമൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. ഓവര്‍ ഹൈപ്പാണ് ആരാധകരില്‍ അമിത പ്രതീക്ഷയുണ്ടാക്കിയത്. ഫാന്‍സ് പ്രവര്‍ത്തകരെ കോരിത്തിരിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളൊന്നും സിനിമിയിലില്ലായിരുന്നു. ആദ്യദിനത്തിലെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ മുതലേ ഇതിന്റെ നിരാശ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു.

  ഒടിയന്‍ നെഗറ്റീവ് പ്രചാരണത്തില്‍ വിശദീകരണവുമായി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍! കാണൂ!

  സിനിമ കാണാതെയാണ് പലരും വിമര്‍ശനവുമായി എത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. പുലര്‍ച്ചെ 4ന് ഷോ തുടങ്ങി മിനിറ്റുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ ക്ലൈമാക്‌സ് പോരെന്ന തരത്തിലുള്ള കമന്റുകലൊക്കെ തനിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത കാലത്ത് ഒരു സംവിധായകനെതിരെയും ഇത്രയധികം കൊലവിളികള്‍ നടന്നിരുന്നില്ലെന്നും ശ്രദ്ധേയമാണ്. കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിനിമാലോകവും വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ കമന്റുകളെയോ പ്രതികരണത്തെയോ ശ്രദ്ധിക്കാതെ സിനിമ കാണാന്‍ പോവുന്നവര്‍ നിരാശപ്പെടേണ്ടി വരില്ലെന്നാണ് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയുടെ പോസ്റ്റര്‍ കീറുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  പൂര്‍ണ്ണിമയാണ് സര്‍പ്രൈസിലൂടെ ഇന്ദ്രജിത്തിനെ ഞെട്ടിച്ചത്! പിറന്നാള്‍ ദിനത്തില്‍ ആശംസാപ്രവാഹം! കാണൂ!

  പോസ്റ്റര്‍ കീറുന്ന വീഡിയോ?

  പോസ്റ്റര്‍ കീറുന്ന വീഡിയോ?

  ഒടിയന്റെ പോസ്റ്റര്‍ കീറുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്ററാണ് അദ്ദേഹം വലിച്ചുകീറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ആരാണ് അതെന്നും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളും ഫാന്‍സ് പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു.

  ആ പേടിയുണ്ടല്ലോ, അതാണ് മോഹന്‍ലാല്‍

  ആ പേടിയുണ്ടല്ലോ, അതാണ് മോഹന്‍ലാല്‍

  ചുറ്റുപാടും നോക്കി പേടിയോടെയാണ് യുവാവ് പോസ്റ്റര്‍ വലിച്ചുകീറിയത്. പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുള്ള പേടിയുണ്ടല്ലോ, അതാണ് മോഹന്‍ലാല്‍ എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആരാധകര്‍ രംഗത്തെത്തിയിരുന്നു. നിമയപരമായ നടപടി സ്വീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

  ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്ത്

  ഫാന്‍സ് പ്രവര്‍ത്തകര്‍ രംഗത്ത്

  2 വര്‍ഷത്തെ കഠിന പ്രയ്തനത്തിനൊടുവിലാണ് ഒടിയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിലരെ സിനിമ നിരാശപ്പെടുത്തിയിട്ടുണ്ടാവാം, എന്നിരുന്നാല്‍ക്കൂടിയും ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ അംഗീകരിക്കാനാവില്ലെന്നും ആ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആരാധകര്‍ ആവശ്യപ്പെട്ടത്. ഫാന്‍സ് പേജുകളിലൂടെ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെയായാണ് പലരും യുവാവിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചത്.

   വീട്ടില്‍ പോയി കണ്ടു

  വീട്ടില്‍ പോയി കണ്ടു

  ഫാന്‍സ് പ്രവര്‍ത്തകര്‍ യുവാവിനെ വീട്ടില്‍ കണ്ട് സംസാരിച്ചിരുന്നുവെന്നും പരസ്യമായ ഖേദപ്രകടത്തിനോടൊപ്പം തന്നെ കീറിയ പോസ്റ്റര്‍ വീണ്ടും പതിപ്പിക്കുമെന്നുമുള്ള പോസ്റ്റ് പുറത്തുവന്നതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. ആ നിമി,ത്തിനായി കാത്തിരിക്കുകയാണ് അവര്‍. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്നും ഇതൊരു താക്കീതായിരിക്കുമെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ പറയുന്നു.

  സംവിധായകനെതിരെയുള്ള ആക്രമണം

  സംവിധായകനെതിരെയുള്ള ആക്രമണം

  സിനിമ പുറത്തുവന്നതിന് പിന്നാലെയായാണ് സംവിധായകമനനെതിരെയും കൊലവിളി ഉയര്‍ന്നുവന്നത്. പ്രതീക്ഷിച്ചത്ര നിലവാരമില്ലാത്ത സിനിമയാണെന്നും സംവിധായകന്റെ തള്ള്് പോലുള്ള ഒരു കാര്യവും ചിത്രത്തിലില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നെ്ഞ്ചുവിരിച്ച് ആരാധകര്‍ക്ക് പുറത്തേക്ക് വരാമെന്നും അവര്‍ക്ക് ആഘോഷിക്കാനുള്ള ഒരുപാട് സംഭവങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ തലകുനിച്ചും നെഞ്ച് തകര്‍ന്നുമാണ് തങ്ങളില്‍ പലരും ഇറങ്ങി വന്നതെന്നായിരുന്നു പലരും പറഞ്ഞത്.

  കലക്ഷനില്‍ വന്‍മുന്നേറ്റം

  കലക്ഷനില്‍ വന്‍മുന്നേറ്റം

  നെഗറ്റീവ് പ്രചാരണവും ഡീ ഗ്രേഡിങ്ങുമൊക്കെ ഒരു വശത്തൂടെ നടക്കുന്നതിനിടയിലും കലക്ഷനില്‍ വന്‍മുന്നേറ്റം നേടി സിനിമ കുതിക്കുകയാണ്, പ്രീ ബിസിനസ്സിലൂടെ 100 കോടി സ്വന്തമാക്കിയ സിനിമ ഇപ്പോള്‍ 60 കോടി കടന്നിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മൂന്ന് ദിവസത്തിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ ചസിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

  മോഹന്‍ലാലിന്റെ പ്രയത്‌നം

  മോഹന്‍ലാലിന്റെ പ്രയത്‌നം

  കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റ പ്രയത്‌നം നടത്തുന്ന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാനുള്ള വൈഭവവും അദ്ദേഹത്തിന് സ്വന്തമാണ്. ഒടിയന്‍ മാണിക്കനാവുന്നതിനായി ചില്ലറ കഷ്ടപ്പാടായിരുന്നില്ല അദ്ദേഹം സഹിച്ചത്. നാലുകാലില്‍ നടന്നതിനെക്കുറിച്ചും അതിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ശരീരഭാരം കുറയ്ക്കാനും അദ്ദേഹം തയ്യാറായിരുന്നു.

  പ്രതികരിക്കാതെ മഞ്ജു വാര്യര്‍

  പ്രതികരിക്കാതെ മഞ്ജു വാര്യര്‍

  മഞ്ജു വാര്യരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും തന്നെ അതിന് കരുവാക്കുകയാണെന്നും താരം തന്നെ ഇക്കാര്യത്തെക്കുറിച്ച്് പ്രതികരിക്കണമെന്നും വ്യക്തമാക്കി സംവിധായകന്‍ രംഗത്തുവന്നിരുന്നു. ഒടിയന്‍ വിവാദം രൂക്ഷമായി തുടരുമ്പോഴും പതിവ് പോലെ തന്നെ മൗനത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. താരത്തിന്‍രെ ഡയലോഗിനെതിരെയുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  അതേക്കുറിച്ച് പറയല്ലേയെന്ന് മോഹന്‍ലാല്‍

  അതേക്കുറിച്ച് പറയല്ലേയെന്ന് മോഹന്‍ലാല്‍

  ഹൈദരാബാദിലേക്ക് പോവുന്നതിന് മുന്നോടിയായി മോഹന്‍ലാലിനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തോട് ഈ വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മറ്റെന്തെങ്കിലും സംസാരിക്കൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നും വ്യക്തമാക്കി ആരാധകന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ലഭിച്ച കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിച്ച് ആ കഥാപാത്രത്തെ തന്നില്‍ നിന്നും ഇറക്കിവിട്ടതിന് ശേഷമാണ് അദ്ദേഹം മരക്കാറില്‍ ജോയിന്‍ ചെയ്തത്. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

  വൈറലായ വീഡിയോ ഇതാ

  നവമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോ കാണാം.

  പോസ്റ്റര്‍ തിരിച്ചൊട്ടിക്കുന്നു

  പോസ്റ്റര്‍ തിരിച്ചൊട്ടിക്കുന്നു

  കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ചു എന്ന് ക്യാപ്ഷനോട് കൂടി ഫാന്‍സ് പ്രവര്‍ത്തകര്‍ പങ്കുവെച്ച ചിത്രമാണിത്. പോസ്റ്റര്‍ വലിച്ചു കീറിയതിന് പിന്നാലെ തന്നെ അത് തിരിച്ചൊട്ടിക്കുകയാണ് യുവാവ്. പോസ്റ്റര്‍ ഒട്ടിക്കുമെന്നും ഖേദപ്രകടനം നടത്തുമെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പിന്നാലെയായാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്.

  English summary
  Fans meet the guy who is trying to tear the poster Odiyan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X