For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയൻ മാണിക്യന്റെ വരവ് ചുമ്മാതെയല്ല!! ഒടിവിദ്യയ്ക്കൊപ്പം കൈനിറയെ സമ്മാനവും, ചെയ്യേണ്ടത് ഇത്രമാത്രം

  |
  1 ലക്ഷം രൂപ സമ്മാവുമായി ഒടിയൻ എത്തുന്നു | Filmibeat malayalam

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന് വേണ്ടിയിട്ടാണ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ലാലേട്ടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രഖ്യാപനം മുതൽ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള കാത്തിരിപ്പിലായിരുന്നു ജനങ്ങൾ. സിനിമയ്ക്ക് വേണ്ടിയുളള ലാലേട്ടന്റെ ഗെറ്റപ്പ് പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ഇതുവരെ കാണാത്ത വേഷ-ഭാവ പകർച്ചയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

  odiyan

  ഒരിക്കലും അസ്തമിക്കാത്ത ഉദയസൂര്യൻ!! ബാലഭാസ്കറിന് സംഗീതാഞ്ജലിയുമായി ചാരുലത ടീം... കാണൂ

  ഡിസംബർ 14 നാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. ഒടിയനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകർ . വ്യത്യസ്തയിനം പ്രമോഷൻ പരിപാടികളാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇതിൽ അണിയറ പ്രവർത്തകർ മാത്രമല്ല ആരാധകരും ഒടിയന്റെ പ്രമോഷന്റെ ഭാഗമായി എത്തുന്നു എന്നതാണ് ശ്രദ്ധേയും. ഇപ്പോഴിത പ്രേക്ഷകർക്ക് കൈനിറയെ സമ്മാനവുമായി ലാലേട്ടനും ഒടിയൻ ടീം എത്തിയിരിക്കുകയാണ്. പ്രേക്ഷകർക്കായി ഒരു മത്സരമാണ് ഇവർ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമാമാനം ഒരു ലക്ഷം രൂപ. രണ്ടാം സമ്മാനം അമ്പതിനായിരം , മൂന്നാം സമ്മാനം 25000 രൂപ എന്നിങ്ങനെയാണ്. മത്സരം വളരെ സിമ്പിളാണ്. ലാലേട്ടൻ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഒരു ഗെയിമിന് പ്രേക്ഷകരെ ക്ഷണിച്ചിരിക്കുന്നത്.

  നടന്‍ രജിത് മേനോന്‍ വിവാഹിതനായി; താരത്തിന്റെ വിവാഹ വീഡിയോയും ചിത്രങ്ങളും കാണാം

   പുത്തൻ ആശയം

  പുത്തൻ ആശയം

  ഒടിയൻ മാണിക്യവും ഒടിവിദ്യയുമൊക്കെ അൽപം പഴയതാണെങ്കിലും ഒടിയനിൽ ഉപയോഗിച്ചിരിക്കുന്നതും പ്രയോഗിച്ചിരിക്കുന്നതും പുത്തൻ സങ്കേതിക വിദ്യകളാണ്. പല പുത്തൻ ആശയങ്ങളുടെ കൂടിച്ചേരലാണ് ഒടിയൻ. ചിത്രത്തെ പോലെ തന്നെ വ്യത്യസ്ത തരത്തിലുള്ള പ്രമോഷൻ രീതിയാണ് ഒടിയനിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ മാത്രമല്ല പ്രേക്ഷകരും ഒടിയന്റെ പ്രമോഷനിൽ ഭാഗമായിരിക്കുകയാണ്. തിയേറ്ററുകളിൽ ഒടിയൻ ഒടിവെച്ച് തുടങ്ങിയില്ലെങ്കിലും നാട്ടിൽ ഒടിയന്റെ കളികൾ ആരംഭിച്ചിരിക്കുകയാണ്.

   നിങ്ങളുടെ ഒടിയൻ

  നിങ്ങളുടെ ഒടിയൻ

  ലാലേട്ടനും ഒടിയൻ ടീം പ്രേക്ഷകർക്കായി ഒരു വ്യത്യസ്ത ഗൈയിം ഒരുക്കിയിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ഗെറ്റപ്പും താരത്തിന്റെ രൂപവുമെല്ലാം സോഷ്യൽ മീഡിയയിലും ജനങ്ങളുടെ ഇടയിവലും വൈറലായിരുന്നു. ഇപ്പോഴിത പ്രേക്ഷകർക്കായി ഉഗ്രൻ ഗെയിം പരിചയപ്പെടുത്തുകയാണ്. ഒടിയൻ മാണിക്യൻ രൂപം പുത്തൻ ആശയങ്ങളിലൂടെ സൃഷ്ടിക്കാം. അത് എങ്ങനനെ വേണമെങ്കിലും ആകാം. പറക്കല്ലിലും മരത്തടിയിലും ഒടിയന്റെ രൂപം കൊത്തി വെയ്ക്കാം. ഇലകളിലും ചുമർ എഴുത്തിലൂടെയാകാം. ന്യൂതന ആശയങ്ങൾ ഉപയോഗിക്കണമെന്നു മാത്രം. മോഹൻലാൽ നേരിട്ടെത്തിയാണ് ഒടിയൻ ഈ പുതിയ കളിയെ കുറിച്ച് പങ്കുവെച്ചത്. അതേസമയം ഒരു നിബന്ധന കൂടി ആദ്ദേഹം വയ്ക്കുന്നുണ്ട്. പ്രകൃതിയെ നശിപ്പിക്കാനോ വികൃതമാക്കാനോ പാടില്ല. ഇത്തരത്തിലുള്ള സൃഷ്ടികൾ മത്സരത്തിൽ പരിഗണിക്കില്ലെന്നും വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.

   കൈനിറയെ സമ്മാനം

  കൈനിറയെ സമ്മാനം

  നേരത്തേയും ഇതു പോലുളള ഒരു മത്സരം പ്രേക്ഷകർക്കായി ഒരുക്കിയിരുന്നു. അത് വീഡിയോ ക്രിയേഷനായിരുന്നു. പതിനഞ്ച് വര്‍ഷങ്ങൾക്ക് ശേഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന്ത് ഭാവനയില്‍ കണ്ട് ഒരു മിനുറ്റില്‍ താഴെയുള്ള വീഡിയോ തയ്യാറാക്കുക എന്നതായിരുന്നു. മൊബൈൽ ഫോണിൽ മാത്രമേ വീഡിയോ ചിത്രീകരിക്കാനാവൂള്ളൂ എന്നുള്ള ഒരു നിബന്ധനയും വെച്ചിട്ടുണ്ടായിരുന്നു. ഏറ്റവും മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപയാൻണ് സമ്മാനം, രണ്ടിന് 50,000, മൂന്നാം സമ്മാനം 25000 രൂപയുമാണ്. ഇതേ ഇതേ സമ്മാനമാണ് പുതിയ ഗെയിമിനും.

   ഒടിയൻ സ്റ്റാച്ചു

  ഒടിയൻ സ്റ്റാച്ചു

  ചിത്രത്തെ പോലെ തന്നെ വ്യത്യസ്തമായ പ്രമോഷൻ രീതിയാണ് സിനിമയ്ക്കായി അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മലായാള സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേഷൻ രീതിയാണ് ചിത്രത്തിൽ പ്രയോഗിക്കുന്നത്. കേരളത്തിലെ തിയേറ്ററുകളിൽ ഒടിയൻ സ്റ്റാച്ചുകൾ സജീവമായിരിക്കുകയാണ്.കേരളത്തിലെ 14 ജില്ലകളിലേയും ഭൂരിഭാഗം തിയേറ്ററുകളിലും ഒടിയൻ സ്റ്റാച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ 14 ന് ഒടിയനെ കാണാൻ പ്രേക്ഷകർ എത്തുമ്പോൾ ജനങ്ങളെ സ്വീകരിക്കാൻ മുന്നിൽ തന്നെ ഓടിയനും ഉണ്ടാകും.

  145 ദിവസത്തെ കഠിന പ്ര‌യത്നം

  145 ദിവസത്തെ കഠിന പ്ര‌യത്നം

  ഡിസംബർ 14 നാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയിൽ നടക്കുകയാണ്. 145 ദിവസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഒടിയൻ. ഏകദേശം തന്റെ ഒന്നര വർഷമാണ് ചിത്രത്തിനു വേണ്ടി മാറ്റിവെച്ചതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുന്നുണ്ട്. ഒഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് പൂർത്തികരിച്ചത്.

  മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ്

  മൂന്ന് വ്യത്യസ്തമായ ഗെറ്റപ്പ്

  ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹൻലാൽ എത്തുന്നത്. ഇതിന് വേണ്ടി അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും

  English summary
  odiyan movie pramotion in mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X