പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ഒടിയന്‍ മാണിക്യന്റെ വരവ് ആഘോഷമാക്കി ആരാധകര്‍! വീഡിയോ വൈറല്‍
അങ്ങനെ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒടിയന്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തെ ഇതില്‍നിന്നും ഒഴിവാക്കിയിരുന്നു. ലോകമെമ്പാടുമായി 3200ലധികം സ്‌ക്രീനുകളിലും കേരളത്തില്‍ മാത്രമായി 400ലധികം സെന്ററുകളിലുമാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഫാന്‍സ് ഷോകളെല്ലാം രാവിലെ നാലു മണിമുതല്‍ ആരംഭിച്ചിരുന്നു. 400 ലധികം ഫാന്‍സ് ഷോകളായിരുന്നു ലോകമെമ്പാടുമായി ഒടിയന്റെതായി സംഘടിപ്പിക്കുന്നത്. ചിത്രത്തെ വരവേല്‍ക്കാനായി പുലര്‍ച്ചെ മുതല്‍ റിലീസ് കേന്ദ്രങ്ങളില്‍ ആരാധകര്‍ എത്തിതുടങ്ങിയിരുന്നു. തിയ്യേറ്റര്‍ അലങ്കരിച്ചും പടക്കം പൊട്ടിച്ചും ചെണ്ടമേളം ഒരുക്കിയുമാണ് ആരാധകര്‍ സിനിമയെ വരവേറ്റത്.

പുലിമുരുകന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഗംഭീര വരവേല്‍പ്പ് തന്നെയാണ് ഒടിയന് ലഭിച്ചിരിക്കുന്നത്. എറണാകുളം,കോഴിക്കോട്,കോട്ടയം തുടങ്ങിയ നഗരങ്ങളിലെല്ലാം വലിയ വരവേല്‍പ്പ് തന്നെയാണ് ഒടിയന് ലഭിച്ചിരിക്കുന്നത്. അധികയിടങ്ങളിലും പാലഭിഷേകം നടത്തിയാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. ഒരു ഉല്‍സവാന്തരീക്ഷം തന്നെയാണ് എല്ലായിടത്തുമുളളത്.
സിനിമയുടെ രാവിലെയുളള ഷോകളില്‍ അധികവും ഫാന്‍സ് ഷോകളായിരിക്കും. ലേഡീസ് ഫാന്‍സ് ഷോകളും ചിത്രത്തിന്റെതായി സംഘടിപ്പിക്കുന്നുണ്ട്. പുലിമുരുകന് ശേഷം ചരിത്രം തിരുത്തിക്കുറിക്കാനുളള വരവുമായിട്ടാണ് ഒടിയന്‍ എത്തിയിരിക്കുന്നത്. സിനിമയുടെ റിലീസ് ദിനത്തിലെ മിക്ക ഷോകളും അഡ്വാന്‍സ് ബുക്കിംഗിലൂടെ ഫുളളായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏതായാലും ഒടിയന് മാണിക്യന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് കേരളത്തിലെ മിക്ക തിയ്യേറ്ററുകളിലും ആരാധകര്‍.


Click it and Unblock the Notifications