For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചരിത്രം തിരുത്തികുറിക്കാന്‍ ഒടിയന്റെ വരവ്! ലോകമെമ്പാടുമായി 4000 സ്‌ക്രീനുകളില്‍ റിലീസ്!

  |

  ലോകമെമ്പാടുമുളള മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പ്രഖ്യാപനവേള മുതല്‍ വമ്പന്‍ സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയായ സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാരെ അറിയാമോ? ആ നടിമാര്‍ ഇവരാണ്! കാണൂ

  ലാലേട്ടനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‌റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ നേരത്തെ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ഒടിയന്റെ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരുമുളളത്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

  ഒടിയന്‍ എത്താറായി

  ഒടിയന്‍ എത്താറായി

  ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരുന്നത്. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ വമ്പന്‍ ചിത്രമായാണ് ഒടിയന്‍ എത്തുന്നത്. ചിത്രത്തിലെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനായി അദ്ദേഹം നടത്തിയ സമര്‍പ്പണം എല്ലാവരും കണ്ടതാണ്. ഒടിയനില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്

  ചരിത്ര റിലീസ്

  ചരിത്ര റിലീസ്

  കേരളത്തിലെ തൊണ്ണൂറു ശതമാനം തിയ്യേറ്ററുകളിലും ഒടിയന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനോടകം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ എറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം. ഇതിനെ മറികടന്നുകൊണ്ടായിരിക്കും ലാലേട്ടന്റെ ഒടിയന്‍ പ്രദര്‍ശനത്തിന് എത്തുക. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലും ഒരേദിവസമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.

  4000 സ്‌ക്രീനുകളില്‍

  4000 സ്‌ക്രീനുകളില്‍

  ലോകമെമ്പാടുമായി 3000-4000 സ്‌ക്രീനുകള്‍ക്കടുത്ത് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നത്. യുഎസ്,യുകെ,ജപ്പാന്‍,ആസ്‌ട്രേലിയ,പോളണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഒടിയന്റെ റിലീസുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഒരേസമയം ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക.

  പ്രൊമോഷന്‍ പരിപാടികള്‍

  പ്രൊമോഷന്‍ പരിപാടികള്‍

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയില്‍ നടക്കുകയാണ്. കേരളത്തിലെ ഒട്ടുമിക്ക തിയ്യേറ്ററുകളിലും ഒടിയന്റെ പോസ്റ്ററുകളും പ്രതിമകളും സ്ഥാപിച്ചാണ് അണിയറക്കാര്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിയിരിക്കുന്നത്. ഒടിയന്‍ പ്രതിമയ്ക്കാപ്പമുളള ആരാധകരുടെ സെല്‍ഫികള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒടിയന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍ ശ്രമിക്കുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  ലാലേട്ടനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ധിഖ്, ഇന്നസെന്റ്,നരേന്‍,നന്ദു,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

  നടി ശ്രിന്ദ വീണ്ടും വിവാഹിതയായി! വരന്‍ യുവ സംവിധായകന്‍! ആശംസകളുമായി സിനിമാ ലോകം

  ആസിഫ് അലിയ്ക്ക് നായികയായി ഐശ്വര്യ ലക്ഷ്മി! വിജയ് സൂപ്പറും പൗര്‍ണമിയും ടീസര്‍! കാണൂ

  English summary
  odiyan movie release updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X