twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകർ കാത്തിരുന്ന ആ ഗാനമെത്തി!! കൊണ്ടോരാം പാട്ടിൽ അതിസുന്ദരിയായി മഞ്ജു , കാണൂ

    ചിത്രം റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് പാട്ട് പുറത്തു വന്നിരിക്കുന്നത്

    |

    ഒടിയനിലെ ഏറ്റവും ജനശ്രദ്ധ ലഭിച്ച പാട്ടായിരുന്നു കൊണ്ടോരാം കൊണ്ടോരാം എന്ന് തുടങ്ങുന്ന ഗാനം. സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്. മാണിക്യന്റേയും പ്രഭയുടേയും പ്രണയമായിരുന്നു പാട്ടിന്റെ പ്രമേയം. റഫീഖ് അഹമ്മദിന്റെ വലികൾക്ക് ജയചന്ദ്രൻ ഈണമിട്ട് സുധീപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

    നടി സേതുലക്ഷ്മിയുടെ കണ്ണീരിന് ആശ്വാസം!! വൃക്ക നൽകാൻ തയ്യാറായി വയനാട് സ്വദേശിയായ  യുവാവ്, ഇനി വേണ്ടത് പണവും പ്രാർഥനയുംനടി സേതുലക്ഷ്മിയുടെ കണ്ണീരിന് ആശ്വാസം!! വൃക്ക നൽകാൻ തയ്യാറായി വയനാട് സ്വദേശിയായ യുവാവ്, ഇനി വേണ്ടത് പണവും പ്രാർഥനയും

    ചിത്രത്തിന്റെ റിലീസിനു മുൻപ്, ആദ്യം പുറത്തു വന്നത് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയായിരുന്നു. യൂട്യൂബ് ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്തായിരുന്നു ഈ ഗാനം. ശ്രേദ്ധക്കളെ മറ്റൊരു ലോകത്തിലേയ്ക്ക് കൂട്ടി കൊണ്ടു പോകാനുള്ള ഒരു മാസ്മരികമായ കഴിവ് ഈ ഗാനത്തിനുണ്ട്. ഇപ്പോഴിത പാട്ടിന്റെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് പാട്ട് പുറത്തു വന്നിരിക്കുന്നത്.

    ആലിയയും രൺബീറും പിണക്കത്തിലോ! ദുഃഖിച്ച മുഖവുമായി ആലിയ, മൈന്റ് ചെയ്യാതെ രൺബീർആലിയയും രൺബീറും പിണക്കത്തിലോ! ദുഃഖിച്ച മുഖവുമായി ആലിയ, മൈന്റ് ചെയ്യാതെ രൺബീർ

     മനം കീഴടക്കി പാട്ട്

    മനം കീഴടക്കി പാട്ട്

    പാട്ടിന്റെ ലിറിക്കൽ വീഡിയോയ്ക്ക് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റഫീഖിന്റെ അതിമനോഹരമായ വരികൾക്ക് ജയചന്ദ്രന്റെ മാസ്മരിക സംഗീതവും അതിമനോഹരമായി ശ്രേയയും സുധീപും ജനങ്ങളുടെ കാതുകളിൽ എത്തിച്ചു. കുറെ നാളുകൾക്ക് ശേഷം അതിമനോഹകമായ ഒരു ഗാനം കേൾക്കാൻ സാധിച്ചുവെന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.

     അതിമനോഹരിയായി

    അതിമനോഹരിയായി

    പ്രേക്ഷകർ കാണാൻ ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു ഗാനമായിരുന്നു ഇത്. പാട്ടിൽ അതിമനോഹരിയായിട്ടായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിന്റെ നാടൻ ഭംഗി വീഡിയോയിലും പ്രകടമാകുന്നുണ്ട്. രാത്രിയുടെ പശ്ചാത്തലത്തിൽ പ്രഭയും മാണിക്യനും തമ്മിലുളള പ്രണയ നിമിഷങ്ങളാണ് പാട്ടിന്റെ പശ്ചാത്തലം. പാട്ടിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

     സിനിമ പോലെയല്ല പാട്ട്

    സിനിമ പോലെയല്ല പാട്ട്

    പ്രതീക്ഷിച്ച വിജയം നേടാൻ ഒടിയനും സാധിച്ചിരുന്നില്ല. ആദ്യ ഷോയ്ക്ക് ശേഷ സമൂഹ മാധ്യമങ്ങളിൽട ട്രോളുകൾ കൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ നെഗറ്റീവ് പ്രതികരണമായിരുന്നു ലഭിച്ചതും. എന്നാൽ പാട്ട് പ്രേക്ഷകരെ അത്രയഘികം നിരാശപ്പെടുത്തിയില്ല എന്നാണ് ഒരു വിഭാഗക്കാർ പറയുന്നത്. അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണെങ്കിലും ചിത്രത്തിലെ പാട്ടുകൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ തന്നെയാണ് ലഭിച്ചിരിക്കുന്നത്.

    പാട്ടിന്റെ ക്രഡിറ്റ്

    പാട്ടിന്റെ ക്രഡിറ്റ്

    ഈ ഗാനത്തിനെ കുറിച്ച് റഹീഖ് അഹമ്മദ് പറയുന്നത് ഇങ്ങനെയാണ്. ഞാനെഴുതി എന്നതുകൊണ്ട് ഈ ഗാനത്തിന്റെ ക്രഡിറ്റ് എനിക്ക് എടുക്കാനാകില്ല. കാരണം ഇതൊരു കൂട്ടായ്മയിൽ പിറന്ന ഗാനമാണ്.ഞാനും ജയചന്ദ്രനും ശ്രീകുമാറും ഒരുമിച്ചിരുന്നാണ് വരികൾ കണ്ടെടുത്തത്. ജയചന്ദ്രൻ ആദ്യം ഈണം വായിച്ചു. ആ ഈണത്തിനുള്ള വരികൾ എഴുതി. അങ്ങനെ എല്ലാവരും ഒരുമിച്ചു ചേർന്നിരുന്നാണ് ഈ പാട്ട് പിറന്നത്. എന്തായാലും ഓഡിയോ ഏറ്റെടുത്ത പോലെ തന്നെ വിഡിയോയും ഏറ്റെടുക്കുമെന്ന് ഉറപ്പാണ്.

    English summary
    odiyan movie song kondoram kondoram video song out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X