ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്മാര്‍ തിയ്യേറ്ററുകളിലേക്ക്! ചിത്രം പങ്കുവെച്ച് വിഎ ശ്രീകുമാര്‍ മേനോന്

By Prashant V R

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പുലിമുരുകന് ശേഷം ലാലേട്ടന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് ഒടിയന്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വകാര്യതയായിരുന്നു ചിത്രത്തിന് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒടിയന്‍ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ പ്രഖ്യാപിച്ചതും എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്.

odiyan

പ്രൊമോഷന്റെ ഭാഗമായി ഒടിയന്‍ പ്രതിമകള്‍ കേരളത്തിലുടനീളമുളള തിയ്യേറ്ററുകളില്‍ സ്ഥാപിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഇത്തരത്തില്‍ വിവിധ തിയ്യേറ്ററുകളില്‍ സ്ഥാപിക്കുന്നതിനായി കൊണ്ടുപോവുന്ന ഒടിയന്‍ പ്രതിമകളുടെ ചിത്രം സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിരുന്നു. തന്റെ ട്വിറ്റര്‍ പേജിലായിരുന്നു അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. ഒടിയന്‍ മാണിക്യന്‍ കേരളത്തിലെ വിവിധ തിയ്യേറ്ററുകളിലേക്ക് എന്നും അദ്ദേഹം ട്വീറ്റിന് താഴെ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിലുളള പിവിആറില്‍ ഒടിയന്‍ പ്രതിമ മോഹന്‍ലാല്‍ അനാച്ഛാദനം ചെയ്തിരുന്നു.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ വമ്പന്‍ താരനിരയാണ് ലാലേട്ടനൊപ്പം അഭിനയിച്ചിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ധിഖ്, ഇന്നസെന്റ്,നരേന്‍,നന്ദു,കൈലാസ്,സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ശ്രീകുമാര്‍ മേനോന്റെ മേക്കിങ്ങിനൊപ്പം പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിനായി ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X