Just In
- 51 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒടിയന് തമിഴ്നാട്ടിലും തരംഗമാകും! ഡിസംബര്‍ 14ന് തമിഴ് വേര്‍ഷനും! റിലീസിനായി കാത്ത് ആരാധകര്‍

പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രമായി ഒടിയന് റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ പതിനാലിന് എത്തുന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സെന്സറിംഗും മറ്റുമെല്ലാം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്. റിലീസിനോടനുബന്ധിച്ചുളള ഒടിയന്റെ പുതിയ വിശേഷങ്ങളറിയാനായി വലിയ താല്പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.
സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?! ബിജു മേനോന്-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ
ബ്രഹ്മാണ്ട ചിത്രത്തെ വരവേല്‍ക്കാനുളള എല്ലാ തയ്യാറെടുപ്പുകളും ആരാധകര്‍ തുടങ്ങിക്കഴിഞ്ഞിരുന്നു, ഒടിയന്റെ പ്രതിമ തിയ്യേറ്ററുകളിലെത്തിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇനി ഏട്ടുനാള് മാത്രമാണ് ചിത്രത്തിന്റെ റിലീസിനായി അവശേഷിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

തമിഴ് വേര്‍ഷന്‍
ഒടിയന്റെ മലയാളം,തെലുങ്ക് പതിപ്പുകള്‍ക്കൊപ്പം തമിഴ് വേര്‍ഷനും എത്തുമെന്നുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡിസംബര്‍ പതിനാലിനു തന്നെ ഒടിയന്റെ തമിഴ് ഡബ്ബിംഗും പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തെ ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം പുലിമുരുകനും ഇതേ പോലെ തമിഴ്നാട്ടില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും തെലുങ്ക് നാട്ടിലും മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. തെലുങ്കില്‍ ജനതാ ഗാരേജ്,വിസ്മയം തുടങ്ങിയ സിനിമകള്‍ അഭിനയിച്ച ശേഷം ലാലേട്ടന്റെ സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ താല്പര്യം കാണിക്കാറുണ്ട്.

ട്രെന്‍ഡിങ്ങില്‍ രണ്ടാമത്
ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ടാം ഗാനം യൂടൂബില്‍ തരംഗമായി മാറിയിരുന്നു. ആറ് ലക്ഷത്തിലധികം പേരാണ് പാട്ട് ഇതുവരെ കണ്ടിരിക്കുന്നത്. എം.ജയചന്ദ്രന്റെ സംഗീതത്തില്‍ ലാലേട്ടന് തന്നെ പാടിയ പാട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. എന്ഒരുവന് മുടി അഴിച്ചിങ്ങാടണ് എന്നു തുടങ്ങുന്ന ഗാനം പ്രഭാ വര്‍മ്മയായിരുന്നു എഴുതിയിരുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പോലെ രണ്ടാമത്തെ പാട്ടും മികച്ചു നില്ക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു.

മാരിയ്ക്കു പിന്നില്‍
യൂട്യൂബ് ട്രെന്‍ഡിംഗില്‍ മാരി 2വിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഒടിയന് എത്തിയിരുന്നത്. ഒരു കോടിയിലധികം വ്യൂസുമായി മാരി 2 ട്രെയിലര്‍ മുന്നിലെത്തിയപ്പോള്‍ ആറ് ലക്ഷത്തിധികം പേരായിരുന്നു ഒടിയനിലെ പാട്ട് കണ്ടിരുന്നത്. ധനുഷിനൊപ്പം ടൊവിനോ തോമസും എത്തിയതിനാലായിരുന്നു മാരി 2 വിന്റെ ട്രെയിലറിന് മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

സുപ്പര്‍ഹീറോ
പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ സൂപ്പര്‍ഹീറോ പരിവേഷമുളള റോളാണ് ഒടിയന് മാണിക്യന് എന്നാണറിയുന്നത്. പാലക്കാട് പണ്ട് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ഒടിയന്റെ ഒടിവിദ്യകള്ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഒടിയന് മാണിക്യന് പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്. ചിത്രത്തിനു വേണ്ടി ലാലേട്ടന് നടത്തിയ മേക്ക് ഓവറുകളെല്ലാം എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ഒടിയന് ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍
തല അജിത്ത് ഇനി ദളപതിക്ക് പിന്നില്‍! വിശ്വാസത്തെയും കടത്തിവെട്ടി വിജയ് ചിത്രം മുന്നില്‍