മോഹന്‍ലാലിന്റെ ഒടിയനെ അവതരിപ്പിക്കുന്നത് മമ്മൂട്ടി? ലാലുവിനോടുള്ള ഇച്ചാക്കയുടെ സ്‌നേഹം ഇതാണ്!!
മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയന്‍ ഫാന്റസി ഗണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. ഒടി വിദ്യയെ കുറിച്ചും ഒടിയന്മാരെ കുറിച്ചും ഇതുവരെ മലയാളികള്‍ കേള്‍ക്കാത്ത കഥയുമായിട്ടാണ് സിനിമ വരുന്നത്. അതിന് വേണ്ടിയുള്ള ഗവേഷണങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ ചെയ്തിരുന്നു.
സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറുകളും പോസ്റ്ററുകളും വലിയ ആകാംഷ നല്‍കിയിരുന്നവയാണ്. ആരാധകരെ ആകാംഷയിലാക്കാന്‍ സിനിമയില്‍ നിന്നും ട്രെയിലര്‍ വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിനായിരിക്കും ഒടിയന്റെ ട്രെയിലര്‍ പുറത്ത് വരുന്നത്.

ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരിക്കും ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയായിരിക്കും ട്രെയിലര്‍ എത്തുക എന്നും വാര്‍ത്ത വന്നിരിക്കുകയാണ്. 1 മിനുറ്റ് 42 സെക്കന്‍ഡുള്ള ട്രെയിലര്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഘടങ്ങളെല്ലാം ഉള്‍പ്പെടുത്തി എത്തുമെന്നാണ് സൂചന.
മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരരാണ് നായിക. പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിലവില്‍ ഒകടോബര്‍ പതിനൊന്നിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications