മോഹന്‍ലാലും ഒടിയനും വിസ്മയിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല! ഒടിയന്റെ റെക്കോര്‍ഡുകള്‍ തുടങ്ങി!!
മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ ഡ്രാമ കേരളപ്പിറവി ദിനത്തില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മോശമില്ലാത്ത തുടക്കമാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയാണ്.
ബിഗ് ബജറ്റില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഡിസംബര്‍ പതിനാലിനാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമാലോകത്തെ അതിശയിപ്പിക്കാനുള്ള വരവാണ് ഒടിയന്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുള്ള സൂചനകളെല്ലാം ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസമായിരുന്നു ഒടിയനില്‍ നിന്നും ട്രെയിലര്‍ റിലീസ് ചെയ്തിരുന്നത്. ആരാധകരെയും സിനിമാപ്രേമികളെയും ത്രസിപ്പിച്ച ട്രെയിലര്‍ 20 ദിവസം പിന്നിടുമ്പോള്‍ 6.5 മില്യണ്‍ ഡിജിറ്റല്‍ വ്യൂസ് സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകളും മികവുറ്റ ആക്ഷന്‍ രംഗങ്ങളുമായിരുന്നു ട്രെയിലറില്‍ ശ്രദ്ധേയമായി ഉണ്ടായിരുന്നത്.
മലയാളത്തില്‍ നിന്നും ഇതുവരെ കാണാത്ത തരത്തില്‍ വമ്പന്‍ പ്രമോഷന്‍ പരിപാടികളാണ് ഒടിയന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചിരിക്കുന്നത്. ഒടിയന്‍ മാണിക്യനായി മാറിയ മോഹന്‍ലാലിന്റെ അതേ വലിപ്പമുള്ള പ്രതിമകള്‍ തിയറ്ററുകളില്‍ സ്ഥാപിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും സെല്‍ഫി എടുക്കാനും മറ്റും അവസരവും ഒരുക്കും. കേരളം ഇതുവരെ കാണാത്ത വലിയൊരു റിലീസായിരിക്കും ഒടിയന് ലഭിക്കുക.


Click it and Unblock the Notifications