"എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ? ഒടുക്കത്തെ ഈ കളി കൂടെ ഒന്ന് കാണ്"! തരംഗമായി ഒടിയന്‍ ട്രെയിലര്‍!
Recommended Video

കാത്തിരിപ്പിന് വിരാമിട്ട് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തി. മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രെയിലറില്‍ അദ്ദേഹമെത്തുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലാലേട്ടനൊപ്പം മഞ്ജു വാര്യര്‍,പ്രകാശ് രാജ്, നന്ദു തുടങ്ങിയ താരങ്ങളെയും ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. ഒടിയന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിനം ട്രെയിലര്‍ പുറത്തുവിടാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ട്രെയിലര്‍ ലീക്കായ സാഹചര്യത്തിലാണ് ഇന്നു തന്നെ എത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഫേസബുക്ക് പേജിലൂടെ ഒടിയന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഡിസംബറില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുലുമുരുകന് ശേഷം ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഒടിയന്‍. എം ജയചന്ദ്രന്‍ സംഗീതമൊരുക്കിയ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് സാം സിഎസാണ്. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications