ഇതാണ് ലാലേട്ടന്റെ ഒടിയൻ മായജാലം!! ചിത്രത്തിന്റെ വിഎഫ്എക്സ് എഫക്ട് പുറത്ത്.. കാണൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തപ്പെടുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. നിരവധി ആരോപണങ്ങളും ട്രോളുകളും ചിത്രത്തെ തേടിയെത്തിയിരുന്നു.

ഒടിയൻ എന്ന ചിത്രത്തിലെ വിഎഫ്എക്സ് എഫ്ക്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത വി.എഫ്.എക്സ് ബ്രേക്ഡൗൺ ഉൾപ്പെടുത്തിയ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.അജയ് ദേവ്ഗൺ ഫിലിംസിന്റെ കീഴിലെ എൻ.വൈ. വി.എഫ്.എക്സ്.വാല എന്ന കമ്പനിയാണ് ഒടിയനിലെ വി.എഫ്.എക്സ്. ചെയ്തത്. മുംബൈ കേന്ദ്രീകരിച്ചാണ് എൻ.വൈ. വി.എഫ്.എക്സ്.വാലയുടെ പ്രവർത്തിക്കുന്നത്.
പരസ്യ മേഖയിൽ നിന്നാണ് ശ്രീകുമാർ മേനോൻ സിനിമ ഫീൽഡിൽ എത്തിയത്. ഓടിയനായിരുന്നു ശ്രീകുമാർ മേനോന്റെ കന്നി ചിത്രം. ലാലേട്ടന്റെ ഗെറ്റപ്പുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാലോട്ടന്റെ ഒടിയൻ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.


Click it and Unblock the Notifications











