Odiyan: മഞ്ജു വാര്യരുടെ ഭര്‍ത്താവായി നരേന്‍, മോഹന്‍ലാലുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമോ?
സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് തേന്‍കുറിശ്ശിയില്‍ വെച്ചാണ് പുരോഗമിക്കുന്നത്. രണ്ടര മാസത്തോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒടിയന്‍ മാണിക്യന്റെയും പ്രഭയുടയും യൗവനാവസ്ഥയിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂട്ടിലൂടെയാണ് സുനിലെന്ന നരേന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ജയരാജ് സംവിധാനം ഫോര്‍ ദി പീപ്പിള്‍, സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ, ലാല്‍ജോസിന്‍രെ ക്ലാസ്‌മേറ്റസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നരേന്‍ ഒടിയനില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യരുടെ ഭര്‍ത്താവായാണ് താരം ചിത്രത്തിലെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാലിനും പ്രധാന വില്ലനായ പ്രകാശ് രാജിനും നായികയായ മഞ്ജു വാര്യര്‍ക്കുമൊപ്പമുള്ള നരേന്റെ കോംപിനേഷന്‍ സീനുകള്‍ ചിത്രീകരിക്കുന്നതേയുളളൂ. പാലക്കാട് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഒടിയനിലൂടെ നരേന് ലഭിച്ചിട്ടുള്ളത്. സാമന്ത പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രത്തിലും നരേന്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications