twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന്‍ വിവാദത്തില്‍, പോസ്റ്ററില്‍ ബിയര്‍ ബ്രാന്‍ഡിന്റെ പരസ്യം? കൈകഴുകി സംവിധായകന്‍!

    |

    ആരാധക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന വിമര്‍ശനം നേരിടുന്ന ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഹരികൃഷ്ണന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ ഹൈപ്പിലായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആദ്യ ഷോയ്ക്ക്് പിന്നാലെ ചിത്രത്തേക്കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ചിത്രത്തിന് ഹൈപ്പ് ഉണ്ടാക്കിയത് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.

    <strong>ഒടിയന്‍ ഒരു പാഠമാണ്, മധുരരാജ ടീമിന് താക്കീതുമായി ആരാധകര്‍! </strong>ഒടിയന്‍ ഒരു പാഠമാണ്, മധുരരാജ ടീമിന് താക്കീതുമായി ആരാധകര്‍!

    ഇപ്പോഴിതാ മറ്റൊരു വിവാദവും ഒടിയന്റെ പേരില്‍ തലപൊക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പല വലിയ പോസ്റ്ററുകളിലും ഹോര്‍ഡിംഗ്‌സുകളിലും കിംഗ് ഫിഷര്‍ സ്റ്റോമിന്റെ പരസ്യം പതിച്ചിരുന്നു. പോസ്റ്ററിന്റെ നാലിലൊന്ന് ഭാഗമാണ് ഈ പരസ്യത്തിനായി മാറ്റി വച്ചിരിക്കുന്നത്. പരസ്യത്തില്‍ സ്‌ട്രോംഗ് സോഡ എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും കിംഗ് ഫിഷര്‍ സ്റ്റോം എന്ന പേരില്‍ സോഡ ഉത്പാദിപ്പിക്കുന്നില്ല, അതേസമയം ഇതേപേരില്‍ ബിയര്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്. അതിനാല്‍ സോഡയല്ല ബിയര്‍ ബ്രാന്‍ഡാണ് പരസ്യ ദാതാക്കള്‍ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

    odiyantwitterreview

    അബ്കാരി നിയമം 55(എച്ച്) നിയമ പ്രകാരം മദ്യത്തിന് പരസ്യം നല്‍കുന്നത് കുറ്റകരമാണ്. ആറ് മാസം ജയില്‍ ശിക്ഷയോ 25000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. സിനിമയുടെ പ്രചരണം നടത്തിയത് മാര്‍ക്കറ്റിംഗ് കമ്പനിയാണെന്നും പിഴവുകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നുമാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതിനേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം, ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നായിരുന്നു എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ പ്രതികരണം.

    English summary
    odiyan poster controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X