Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 2 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 2 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കാർഷിക നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്ന് സീതാറാം യെച്ചൂരി
- Finance
2019 -2020 ല്‍ ടൂറിസത്തിലൂടെ കേരളത്തിന് ലഭിച്ച വരുമാനം 45010.69 കോടി, നിർണായകമായി 3 നയങ്ങൾ
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചെരുപ്പ് മാലയിട്ടവര്‍ പാലഭിഷേകം നടത്തി! കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിച്ചു! വീഡിയോ വൈറല്‍!
മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന റിലീസായിരുന്നു വെള്ളിയാഴ്ചത്തേത്. വിഎ ശ്രീകുമാര്‍ മേനോന് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ഒടിയന് അന്നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കുരുങ്ങാതെ മുന്നേറുകയായിരുന്നു സിനിമ. തുടക്കത്തിലെ നെഗറ്റീവ് പ്രചാരണങ്ങളേയും ഡീഡ്രേഡിങ്ങിനേയും മറികടന്ന് സിനിമ കുതിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം 60 കോടി കലക്ഷന്‍ സ്വന്തമാക്കിയ സിനിമയെ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്. എല്ലാവിധ പ്രതിസന്ധികളെയും അവഗണിച്ച് മുന്നേറുന്നതിനിടയിലാണ് സിനിമയെ നശിപ്പിക്കാനായി ചിലരെത്തിയത്. പോസ്റ്റര്‍ വലിച്ചുകീറിയും ഫ്ളക്സില്‍ ചെരുപ്പ് മാലയിട്ടുമൊക്കെയുള്ള പ്രതിഷേധമായിരുന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിക്കും നിവിനും ടൊവിനോയ്ക്കും മുന്നില്‍ കീഴടങ്ങിയതല്ല! പൃഥ്വിയുടെ പ്രതീക്ഷ 2019ലാണ് കാണൂ!
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വൈറലായി മാറിയത്. ചിത്രം കാണാതെ നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്നവരും സിനിമയെ ഒന്നടങ്കം താറടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി നടത്തുന്നവരെയുമൊക്കെ ഫാന്‍സ് പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. പോസ്റ്റര്‍ വലിച്ച് കീറിയ യുവാവിന്റെ വീട്ടിലെത്തിയ ഫാന്‍സ് പ്രവര്‍ത്തകര്‍ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ചെരുപ്പ് മാലയിട്ടവരുടെ കാര്യത്തിലും സമാനമായ തീരുമാനമാണ് കൈക്കൊണ്ടത്.
കഴിഞ്ഞ ദിവസം ചെരുപ്പ് മാല ഇട്ടിരുന്നുവെന്നും ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു അതെന്നും മോഹന്‍ലാല്‍ ഫാന്‍സിനോടും ലാലേട്ടനോടും ക്ഷമ ചോദിക്കുന്നുവെന്നും ഇപ്പോഴാണ് അതിന് പിന്നിലെ തെറ്റിനെക്കുറിച്ച് മനസ്സിലാക്കിയതെന്നും പറഞ്ഞതിന് പിന്നാലെയായാണ് അവര്‍ പാലഭിഷേകവും നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.