»   » ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്... മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യം, ആ വരവിന് ദിവസങ്ങള്‍ മാത്രം?

ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്... മോഹന്‍ലാലിന്റെ കരിയറില്‍ ആദ്യം, ആ വരവിന് ദിവസങ്ങള്‍ മാത്രം?

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ കഥാപാത്രങ്ങളും പ്രമേയങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാലിന്റെ ഇനിയുള്ള ഓരോ ചിത്രങ്ങളും. പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് സിനിമകളുടെ എണ്ണം കുറച്ച് വ്യത്യസ്തകള്‍ പരീക്ഷിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചത്.

രാമലീല തരംഗം തീര്‍ന്നു! ദിലീപ് ചിത്രങ്ങള്‍ പ്രതിസന്ധിയില്‍, ചിത്രീകരണം ഇഴയുന്നു! ഡിങ്കനും ലെജന്റും കട്ടപ്പുറത്താകും?

മാസ്റ്റര്‍പീസിലും കോപ്പിയടി... അതും ജയസൂര്യ ചിത്രത്തില്‍ നിന്നും! ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

അതില്‍ എല്ലാ അര്‍ത്ഥത്തിലും ഏറ്റവും പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ തന്നെയാണ്. ചിത്രം അതിന്റെ അവസാന ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്.

അവസാന ഷെഡ്യൂളിലേക്ക്

നൂറില്‍ അധികം ദിവസത്തെ ചിത്രീകരണം ആവശ്യമുള്ള ഒടിയന്‍ അതിന്റെ അവസാന ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്. ഡിസംബര്‍ 20ന് ചിത്രത്തിന്റെ നാലമത്തേയും അവസാനത്തേയും ഷെഡ്യൂള്‍ ആരംഭിക്കും. ഒടിയന്‍ മാണിക്യന്റെ യൗവ്വന കാലമാണ് ഈ സമയത്ത് ചിത്രീകരിക്കുക.

പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍

വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളുമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ അവസാന ഷെഡ്യൂളില്‍ 30 വയസുകാരനായി മോഹന്‍ലാല്‍ എത്തു. 90കളിലെ മോഹന്‍ലാലിനെ ഈ ഭാഗത്ത് പ്രേക്ഷകര്‍ക്ക് കാണാനാകും എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

കരിയറില്‍ ആദ്യം

കരിയറില്‍ ആദ്യമായി ശാരീരികമായ രൂപമാറ്റത്തിന് തയാറായിരിക്കുകയാണ് മോഹന്‍ലാല്‍. മറ്റൊരു കഥാപാത്രത്തിന് വേണ്ടിയും നടത്താത്ത തയാറെടുപ്പുകളാണ് ഒടയിന്‍ മാണിക്യന് വേണ്ടി ചെയ്തിരിക്കുന്നത്. ഒരു മാസത്തിലധികം നീണ്ട് നില്‍ക്കുന്ന കഠിന മുറകളിലൂടെയാണ് മോഹന്‍ലാല്‍ മുപ്പതുകാരന്റെ ശാരീരിക അവസ്ഥയിലേക്ക് എത്തുന്നത്.

ഒടിയന്‍ മാണിക്യന്റെ യൗവ്വനം

ശരീര ഭാരം കുറച്ച്, മുറുക്കി ചുവപ്പിച്ച ചുണ്ടും, ക്ലീന്‍ ഷേവ് ലുക്കുമായിട്ടായിരിക്കും ഒടിയന്‍ മാണിക്യന്‍ യൗവ്വനത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. ഫ്രാന്‍സില്‍ നിന്നുള്ള 25 പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുക. ഹോളിവുഡ് താരങ്ങളെ പരിശീലിപ്പിക്കുന്ന പരിചയ സമ്പന്നരായ ആളുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുക.

കഠിനമായ പരിശീലനം

മുപ്പത്കാരനിലേക്കുള്ള മോഹന്‍ലാലിന്റെ രൂപമാറ്റം അത്രം എളുപ്പമുള്ള ഒന്നല്ല. വളരെ ക്ഷമയും ചിട്ടവട്ടങ്ങളും ആവശ്യപ്പെടുന്ന പ്രക്രീയകളിലൂടെയാണ് അദ്ദേഹത്തിന് കടന്ന് പോകേണ്ടി വരുന്നത്. കായിക താരങ്ങളുടെ പരിശീലന രീതികളും അഭ്യാസമുറകളും മറ്റ് അതികഠിന ഘട്ടങ്ങളും ഇതില്‍ ഉള്‍പ്പെടും.

ജനപ്രീതിയുള്ള അസൂയ

മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ഒടിയന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച വ്യാജ നവാര്‍ത്തകള്‍ക്ക് പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. തെറ്റായ വാര്‍ത്തകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Odiyan reached its fourth and final schedule.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam