ബജറ്റ് നോക്കണ്ട സിനിമ നടക്കട്ടെ! ആ പിന്തുണയാണ് ഒടിയനെ നയിച്ചതെന്ന് തിരക്കഥാകൃത്ത്! കാണൂ!
ഒടിവിദ്യക്കാരനായ മാണിക്കന്‍രെ കഥയുമായെത്തുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സില്‍ തെളിഞ്ഞുവന്ന മുഖം മോഹന്‍ലാലിന്റേതായിരുന്നുവെന്ന് തിരക്കഥാകൃത്ത് പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഒടിയനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശ്രീകുമാര്‍ മേനോനുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് കണ്ട സ്വപ്‌നമാണ് ഒടിയനിലൂടെ യാഥാര്‍ത്ഥ്യമാവുന്നതെന്നും അദ്ദേഹം പറയുന്നു.
ഇതിന് മുന്‍പ് തിരക്കഥ ഒരുക്കിയിട്ടുണ്ടെങ്കിലും ഒടിയന്‍ വല്ലാത്തൊരനുഭൂതിയാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറയുന്നു. ആ കഥ മുഴുവന്‍ പിറന്നത് തന്നിലാണ്. നേരത്തെ മറ്റൊരാളുടെ കഥയെ തിരക്കഥാരൂപത്തിലാക്കുകയായിരുന്നു. മോഹന്‍ലാലിലൂടെ മാണിക്കന്റെ രൂപഭാവങ്ങള്‍ ഓരോ തവണ പുറത്തുവരുമ്പോഴും വല്ലാത്തൊരു അനുഭൂതിയായിരുന്നു.താനെഴുതി വെച്ച കഥാപാത്രത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കുകയായിരുന്നു മാണിക്കന്‍. നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനെ അടുത്തറിയാന്‍ സാധിച്ചുവെന്നുള്ളതാണ് മറ്റൊരു കാര്യം. ബജറ്റ് നോക്കാതെ സിനിമയെ എത്ര വേണമെങ്കിലും വലുതാക്കിക്കോളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ധൈര്യമാണ് 35 രാജ്യങ്ങളിലേക്കും 3500 സ്‌ക്രീനിലേക്കും എത്തിച്ചത്.

പീറ്റര്‍ ഹയ്‌നിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ചും അതിന്റെ വേദനയുമൊക്കെ നേരിട്ട് കണ്ടത് ഇപ്പോഴാണ്. സംവിധായകനാവാന്‍ ആഹ്രഹമുണ്ടെന്നും തങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഹരികൃഷ്ണന്‍ പറയുന്നു. അദ്ദേഹവുമായുള്ള സൗഹൃദമാണ് ഒടിയന്‍ സമ്മാനിച്ച മറ്റൊരു നേട്ടം. സിനിമയുടെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











