മൂന്ന് മാസത്തിനുള്ളില്‍ 15 കിലോ കുറയ്ക്കണം.. ഒടിയന് ഇന്റര്‍വെല്‍.. ഫെബ്രുവരിയില്‍ അടുത്ത ഷെഡ്യൂള്‍!
Recommended Video

വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമായ ഒടിയന്‍ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരണം കഴിഞ്ഞദിവസമാണ് പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ചിത്രീകരണത്തിന് ഇടവേള നല്‍കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഫെബ്രുവരിയിലാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത്. മെലിയാന്‍ വേണ്ടിയുള്ള ഇടവേളയ്ക്കിടയില്‍ മോഹന്‍ലാല്‍ അടുത്ത ചിത്രത്തിലേക്ക് കടക്കുമോയെന്നുള്ള ആകംക്ഷയും തുടരുന്നുണ്ട്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഒടിയന് ശേഷം അജോയ് വര്‍മ്മയുടെ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍, ഷാജി കൈലാസ്, ഭദ്രന്‍, ജോഷി തുടങ്ങിയവരുടെ ചിത്രങ്ങളിലും നായകനായി എത്തുന്നത് മോഹന്‍ലാലാണ്.

ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഒക്ടോബര്‍ 27 ന് തിയറ്ററുകളിലേക്കെത്തുകയാണ്. പ്രകാശ് രാജ്, സിദ്ദിഖ്, ശരത് കുമാര്‍, അപ്പാനി രവി തുടങ്ങിയവരും ഒടിയനില്‍ വേഷമിടുന്നുണ്ട്.


Click it and Unblock the Notifications