നെഗറ്റീവില്‍ വീഴാതെ ഒടിയന്‍! മോഹന്‍ലാലിന് ജയ് വിളിച്ച് വിജയാഘോഷം! മഞ്ജു വാര്യര്‍ എവിടെ?വീഡിയോ വൈറല്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമയായ ഒടിയന്‍ പ്രേക്ഷകരുടേതായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്.. റിലീസിന് മുന്നോടിയായുള്ള അവസാനത്തെ മണിക്കൂറില്‍ വഴിമുടക്കിയായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും തിയേറ്ററുകളിലേക്കുള്ള ഒഴുക്കിനെ തടഞ്ഞിരുന്നില്ല. മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള നെഗറ്റീവ് പ്രചാരണമാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകനെ കൊന്നുകൊലവിളിക്കുകയും വ്യക്തിപരമായ രീതിയിലേക്ക് ആക്രമണങ്ങള്‍ വഴിമാറുകയും ചെയ്യുന്ന സ്ഥിതിവിശേഷമായിരുന്നു. എന്നാല്‍ എല്ലാവിധ നെഗറ്റീവ് പ്രചാരണങ്ങളെയും അതിജീവിച്ച് മുന്നേറുകയാണ് ഒടിയന്‍. റിലീസ് ചെയ്ത് 9ാം ദിനം പിന്നിട്ടിരിക്കുകയാണ് സിനിമ.

ഇരുട്ടിന്റെ രാജാവായ ഒടിയനെക്കാണാനായി കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം എത്തിക്കൊണ്ടിരിക്കുകയാണ്. തിയേറ്ററുകളിലെ തിരക്ക് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിജയകരമായി മുന്നേറുന്നതിനിടയിലും സിനിമയെ താറടിക്കുന്ന തരത്തിലുള്ള ശ്രമങ്ങളും ഒരു ഭാഗത്തൂടെ നടക്കുന്നുവെന്നത് ഖേദകരമായ കാര്യമാണ്. കലക്ഷനിലും വന്‍മുന്നേറ്റം നടത്തിയ സിനിമയുടെ വിജയാഘോഷ ചടങ്ങിനിടയിലെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സന അല്‍ത്താഫും സംവിധായകനും ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മഞ്ജു വാര്യരുടെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. ആക്ഷന്‍ ഒാണ്‍ ഫ്രയിംസ് ഫേസ്ബുക്ക് പേജിലെ ലൈവ് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒടിയന്‍ വിജയാഘോഷം

ഒടിയന്‍ വിജയാഘോഷം

സിനിമയുടെ ആദ്യത്തെ വിജയാഘോഷമാണ് നടന്നത്. താന്‍ പങ്കെടുക്കുന്ന ആദ്യ ആഘോഷ പരിപാടിയാണിതെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസങ്ങളിലായി തിയേറ്ററുകളില്‍ നിന്നും മോഹന്‍ലാല്‍ ഫാന്‍സുമൊക്കെ വിജയാഘോഷത്തിനായി വിളിച്ചിരുന്നു. 21 കഴിയട്ടെ, എന്നിട്ടാവാം എന്നായിരുന്നു താന്‍ പറഞ്ഞത്. ആദ്യ ആഴ്ചയില്‍ ഒടിയന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് സിനിമകളൊന്നുമില്ലായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഒടിയന്‍ കൂടുതല്‍ ശക്തനാവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അടുത്ത നാളുകളിലൊന്നും കേരളത്തിലെ 225 തിയേറ്ററുകളില്‍‍ നിന്നും ഒടിയന്‍ നീങ്ങില്ലെന്നും സംവിധായകന്‍ പറയുന്നു.

ഭയങ്കരമായി മാര്‍ക്കറ്റ് ചെയ്തു

ഭയങ്കരമായി മാര്‍ക്കറ്റ് ചെയ്തു

ആദ്യമായാണ് താനൊരു സിനിമ സംവിധാനം ചെയ്തത്. സിനിമയെ ഭയങ്കരമായി മാര്‍ക്കറ്റ് ചെയ്തു, ഒാവറായി ഹൈപ്പുണ്ടാക്കി, പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല, ഈ സിനിമ മാസ്സല്ല തുടങ്ങിയ കുറ്റങ്ങളാണ് തന്നില്‍ ആരോപിക്കപ്പെട്ടിരുന്നത്. ഇതേ ടീമിനൊപ്പം കവിത തിയേറ്ററില്‍ വെച്ചാണ് ഷോ കണ്ടത്. എല്ലാവരും മോഹന്‍ലാലിനെ കണ്ടപ്പോള്‍ കൈയ്യടിക്കുകയായിരുന്നു. ഫേസ്ബുക്ക് തുറന്നപ്പോഴാണ് തെറിവിളിയൊക്കെ കണ്ടത്. എന്തോ വലിയ അപരാധമാണ് ചെയ്ത് വെച്ചതെന്നായിരുന്നു പലരും പറഞ്ഞത്. തന്‍റെ രണ്ട് വര്‍ഷത്തെ പ്രയ്തനവും മോഹന്‍ലാലിന്‍രെ ത്യാഗവുമൊക്കെ പലരും കണ്ടില്ലെന്ന് വെക്കുകയായിരുന്നു.

മഞ്ജു വാര്യര്‍‍ എവിടെ?

മഞ്ജു വാര്യര്‍‍ എവിടെ?

ഒടിയനിലെ നായികയായ മഞ്ജു വാര്യരെ സഹായിച്ചതുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ ആക്രമണം നടക്കുന്നതെന്നും താരം മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ രംഗത്തെത്തിയിരുന്നു. പരസ്യത്തിലൂടെയായിരുന്നു താരം ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് സിനിമകളിലേക്കും എത്തുകയായിരുന്നു. ഒടിയനെക്കുറിച്ച് മഞ്ജു വാര്യര്‍ ഇതുവരെ പ്രതികരിച്ചില്ലെന്നും മറ്റ് സിനിമകള്‍ക്ക് നല്‍കുന്നത്ര പിന്തുണ പോലും ഇതിന് നല്‍കിയില്ലെന്നുമൊക്കെയായിരുന്നു സംവിധായകന്‍റെ ആരോപണം. എന്നാല്‍ ഇതേക്കുറിച്ചും മഞ്ജു വാര്യര്‍ പ്രതികരിച്ചിരുന്നില്ല. സിനിമയുടെ വിജയാഘോഷത്തിനിടയില്‍ താരത്തെ കാണാത്തതിനെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോഴും ചോദിച്ചിട്ടുള്ളത്.

 മോഹന്‍ലാലിനെ തിരിച്ചുകിട്ടി

മോഹന്‍ലാലിനെ തിരിച്ചുകിട്ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വിലയിരുത്തുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ കട്ട് പറയാതെ നിന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രീകുമാര്‍ മേനോന്‍ രംഗത്തുവന്നിരുന്നു. നീരാളിക്കും കൊച്ചുണ്ണിക്കും ഡ്രാമയ്ക്കും ശേഷം മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഒടിയന്‍ വഴിവെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. പഴയ മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബോക്‌സോഫീസിനെ ഒടിവെച്ചാണ് മാണിക്യന്‍ മുന്നേറുന്നതെന്നും ഇനിയുമേറെ റെക്കോര്‍ഡുകള്‍ സിനിമ നേടുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍.

വീഡിയോ വൈറലാവുന്നു

ആക്ഷന്‍ ഒാണ്‍ ഫ്രയിംസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X