For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മിനിറ്റില്‍ 300 അരമണിക്കൂറില്‍ 1 ലക്ഷം പേർ!! പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു ഒടിയൻ മൊബൈൽ ആപ്പ്

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ദിനം പ്രതി ചിത്രത്തിനെ കുറിച്ചുളള റിപ്പോർട്ടുകൾ പ്രചരിക്കുമ്പോൾ ചിത്രത്തിനു വേണ്ടിയുളള ആകാംക്ഷ കൂടിക്കൂടി വരുകയാണ്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഒടിയൻ എന്നത് ഉറപ്പുള്ള കാര്യമാണ്.

  ആദ്യം ഭയമായിരുന്നു!! എന്തെങ്കിലും സംസാരിക്കണമെന്ന് തോന്നിയിട്ടുണ്ട്, എന്നാൽ ഓക്കെ കൺമണിയിൽ സംഭവിച്ചത് മറ്റൊന്ന്‌, ദുൽഖർ തുറന്നു പറയുന്നു

  മൂന്ന വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. 30 മുതൽ 65 വരെയുളള കാലഘട്ടത്തിലെ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ താരത്തിന്റെ ഗെറ്റപ്പും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി വ്യത്യസ്ത തരത്തിലുള്ള പ്രമോഷൻ പരിപാടികളാണ് അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുളളത്. ഇതിൽ പ്രേക്ഷകരും അണിയറ പ്രർത്തകരും ഒരു പോലെ ഭാഗമാകും എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ സംഗതി. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ ഒടിയൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

  ഡ്രൈവറിന്റെ മൊഴിയ്ക്ക് വിപരീതമായി ലക്ഷ്മി!! ദൂര യാത്രകളിൽ ബാലു വാഹനമോടിക്കാറില്ല...

   ഒടിയൻ ആപ്പ്

  ഒടിയൻ ആപ്പ്

  ചിത്രത്തിന് ന്യൂതന ഇനത്തിലുളള പ്രമോഷൻ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. പ്രേമോഷന്റെ ഭാഗമായി ഒടിയൻ മൊബൈൽ ആപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അപ്പ് സർവർ തകരാറിലാവുകയായിരുന്നു. മൊബൈൽ ആപ്പിലേയ്ക്കുള്ളആളുകളുടെ തള്ളിക്കയറ്റമാണ് സർവർ തകരാറിലാക്കിയത്. ആപ്പ് തകരാറിലായത് ആരാധകകർക്കിടയിൽ നിരാശ ജനിപ്പിച്ചിട്ടുണ്ട്.

   അര മണിക്കൂർ കൊണ്ട് ഒരു ലക്ഷം

  അര മണിക്കൂർ കൊണ്ട് ഒരു ലക്ഷം

  അവതരിപ്പിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഒരു ലക്ഷം പോരോളമാണ് ഒടിയൻ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഒരു മിനിറ്റിൽ 300 പേരിൽ കൂടുതലാണ് അപ്പ് ഡൗൺലോഡ് ചെയ്തത്. ഈ പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് സർവ്വർ തകരാറിലാകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വളരെ വേഗം തന്നെ പ്രശ്നം പരിഹരിച്ച് ആപ്ലിക്കേഷൻ പബർവ്വസ്ഥിതിയിലാക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മോനോൻ അറിയിച്ചിട്ടുണ്ട്.

   പോപ്പുലാരിറ്റിയിൽ ആറാം സ്ഥാനം

  പോപ്പുലാരിറ്റിയിൽ ആറാം സ്ഥാനം

  ഒടിയൻ മലയാള സിനിമയിൽ മറ്റൊരു ചരിത്രം സൃഷ്ടിക്കുമെന്നത് നിസംശയം പറയാം. ചിത്രത്തിന്റെ ടീസറിനും മറ്റും ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇത് സിനിമയോടുളള പ്രേക്ഷകരുടെ കമ്മിറ്റ്മെന്റാണ് സൂചിപ്പിക്കുന്നത്. കൂടാതെ വളറെ ആകാംക്ഷയോടെയാണ് ഡിസംബർ 14 നായി പ്രേക്ഷകർ കാത്തിരിക്കുന്നതും. കൂടാതെ ഇന്ത്യൻ പോപ്പുലർ ചിത്രങ്ങളുടെ പട്ടികയിലും ഒടിയൻ സ്ഥാനം പിടിച്ചിട്ടുണ്ട്. വിജയ് ചിത്രം സർക്കാർ ഒന്നാംസ്ഥാനത്ത് നിൽക്കുമ്പോൾ ഒടിയൻ ആറാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്

   ഒടിയൻ സ്റ്റാച്ചു

  ഒടിയൻ സ്റ്റാച്ചു

  കേരളത്തിലെ തിയേറ്ററുകളിൽ ഒടിയൻ സ്റ്റാച്ചുകൾ സജീവമായിരിക്കുകയാണ്.കേരളത്തിലെ 14 ജില്ലകളിലേയും ഭൂരിഭാഗം തിയേറ്ററുകളിലും ഒടിയൻ സ്റ്റാച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ 14 ന് ഒടിയനെ കാണാൻ പ്രേക്ഷകർ എത്തുമ്പോൾ ജനങ്ങളെ സ്വീകരിക്കാൻ മുന്നിൽ തന്നെ ഓടിയനും ഉണ്ടാകും.

  145 ദിവസത്തെ പ്ര‌യത്നം

  145 ദിവസത്തെ പ്ര‌യത്നം

  ഡിസംബർ 14 നാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയിൽ നടക്കുകയാണ്. 145 ദിവസത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഒടിയൻ. ഏകദേശം തന്റെ ഒന്നര വർഷമാണ് ചിത്രത്തിനു വേണ്ടി മാറ്റിവെച്ചതെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ പറയുന്നുണ്ട്. ഒഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമ അഞ്ച് ഷെഡ്യൂളുകളായിട്ടാണ് പൂർത്തികരിച്ചത്.

   മോഹൻലാലിന്റെ മേക്കോവർ

  മോഹൻലാലിന്റെ മേക്കോവർ

  ചിത്രത്തിൽ അതിശയിപ്പിക്കുന്ന മേക്കോവറായിരുന്നു താരം നടത്തിയത്. കഥാപാത്രത്തിനു വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. 30 വയസ് മുതല്‍ 65 വയസ് വരെയുള്ള മൂന്ന് ലുക്കുകളിലാണ് ഒടിയന്‍ മാണിക്യന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശ കളഞ്ഞും ശരീരഭാരം കുറച്ചും സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്ത കഷ്ടപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. താരസമ്പന്നമാണ് ഒടിയൻ. മികച്ച ഒരുപിടി അഭിനേതാക്കളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മഞ്ജുവാര്യരാണ് ചിത്രത്തുലെ നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. മോഹന്‍ലാലും പ്രകാശ് രാജും വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ബോളിവുഡ് താരം മനോജ് ജോഷി അഭിനയിക്കുന്നത്. ഡിസംബര്‍ പതിനാലിന് തന്നെ ചിത്രം റിലീസിനെത്തും

  English summary
  odiyan team intoduce new mobile appilication
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X