പ്രേക്ഷകരെ നിരാശപ്പെടുത്തി മോഹന്‍ലാല്‍, ഇനിയും ഒരു പകലും രാത്രിയും കാത്തിരിക്കണം!!!

By Aswini

Recommended Video

ഒടിയൻ വാക്കുതെറ്റിച്ചു, മോഹൻലാലും | filmibeat Malayalam

മോഹന്‍ലാല്‍ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഒടിയാന്‍. ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ ഇന്ന് (ഡിസംബര്‍ 12) റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.

എന്നാല്‍ ടീസര്‍ ഇന്ന് റിലീസ് ചെയ്യില്ല. ടീസറിനായി ഈ ഒരു പകലും രാത്രിയും കാത്തിരിയ്ക്കണമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജില്‍ ഒടിയനായി എത്തിക്കൊണ്ടാണ് ടീസറിന് വേണ്ടി ഇനിയും കാത്തരിയ്ക്കണം എന്ന് ലാല്‍ പറഞ്ഞത്.

ഒടിയന്‍

ഒടിയന്‍

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രകീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.

ഹിറ്റായ വിശേഷം

ഹിറ്റായ വിശേഷം

പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒടിയന്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ സ്റ്റില്‍സും, ചിത്രീകരണ വിശേഷം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയുമെല്ലാം വൈറലായിരുന്നു.

യൗവ്വനത്തിലെ ലുക്ക്

യൗവ്വനത്തിലെ ലുക്ക്

ഒടിയന്റെ യൗവ്വനകാലം കാണിച്ചുകൊണ്ടുള്ള ലുക്കാണ് ഇന്ന് റിലീസ് ചെയ്യും എന്ന് പറഞ്ഞത്. കഥാപാത്രത്തിന്റെ യൗവ്വനം അവതരിപ്പിക്കാന്‍ ലാല്‍ ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. ഈ ലുക്കിലുള്ള ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തു.

മാറ്റിവച്ചുവെന്ന് ലാല്‍

മാണിക്യനായി എത്തിയിട്ടാണ് ലാല്‍ ഒടിയന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ റിലീസ് നീട്ടിവച്ച കാര്യം പറയുന്നത്. മാണിക്യന്റെ ശബ്ദത്തില്‍ ആ അറിയിപ്പ് കേള്‍ക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X