മാണിക്യന്റെ യൗവനവുമായി ലാലേട്ടൻ! പ്രഭയായി മഞ്ജു! ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ചിൽ
അവസാനഭാഗത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ ചെറുപ്പകാലമാണ് ചിത്രീകരിക്കുക
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂൾ മാർച്ച് 5 ന് ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവസാനഭാഗത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ ചെറുപ്പകാലമാണ് ചിത്രീകരിക്കുക. ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുമ്പോൾ പ്രഭയായി മഞ്ജുവും രാവുണ്ണിയായി പ്രകാശ് രാജും എത്തുന്നു.

വെല്ലുവിളി കഥാപാത്രം
ഒടിയനിലെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രം മോഹൻ ലാലിന്റെ സിനിമ ജീവിതത്തിലെ വെല്ലുലിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നു തന്നെയാണ്. മാണിക്യൻ കഥാപാത്രത്തിനു വേണ്ടി താരം അത്രമാത്രം തയ്യാറെടുപ്പുകളാണ് നടത്തിയത്. ശരീര ഭാരം കുറയ്ക്കുകയും ആ കഥാപാത്രത്തിനു ആവശ്യമായ സകല മാറ്റങ്ങളും വരുത്തുകയും ചെയ്തിരുന്നു. ചിത്രത്തിൽ 30 -60 വയസുവരെയുള്ള കാലത്തെ താരം അവതരിപ്പിക്കുന്നത്.

ഗംഭീര മേക്ക് ഓവർ
ഒടിയൻ എന്ന ചിത്രത്തിൽ ഗംഭിര മേക്ക് ഓവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മുൻപ് പല ചിത്രങ്ങളിലും വ്യത്യസ്തമായ ഗെറ്റപ്പിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഈ രൂപമാറ്റം ജനങ്ങളിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ഒടിയനിൽ യൗവനം വീണ്ടെടുത്ത് 30 കാരനായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനു വേണ്ടി വലിയ രീതിയിലുള്ള രൂപമാറ്റമാണ് താരം വരുത്തിയത്.

ശ്രീകുമാർ മേനോന്റെ വാക്കുകൾ
മാണിക്ക്യന്റെ തിളയ്ക്കുന്ന യൗവ്വനകാലം അവതരിപ്പിക്കുവാൻ ലാലേട്ടൻ വീണ്ടും തേങ്കുറിശ്ശിയിൽ എത്തുന്നു. ഇനി 60 നാൾ നീണ്ടു നിൽക്കുന്ന ത്രില്ലിങ് ചിത്രീകരണം. പ്രഭയായി മഞ്ജു വാരിയരും, രാവുണ്ണിയായി പ്രകാശ് രാജുമെത്തുന്നു. ഒപ്പം സിദ്ധിഖ്, ഇന്നസെന്റ്, സന, നരേൻ, കൈലാഷ് എന്നിവരും. പ്രാർത്ഥനകളും, ആശംസകളും, അനുഗ്രഹങ്ങളും നൽകി തുടർന്നും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു- ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

താര സമ്പന്നം
മോഹൻലാലിന്റെ ഒടിയൻ ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. മഞ്ജു വാര്യരേയും തെന്നിന്ത്യൻ താരം പ്രകാശ് രാജിനേയും കൂടാതെ നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലാലേട്ടൻ തിരക്കിലാണ്
ഒടിയന്റെ ഷെഡ്യൂൾ താൽക്കാലികമായി നിർത്തിവെച്ചതിനു ശേഷം മോഹൻലാൽ അ ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ നീരാളിയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ലാലേട്ടന്റെ നായികയായി നദിയ മൊയ്തുവാണ് എത്തുന്നത്. ഇപ്പോൾ നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഹിസ്റ്റോറിക്കൽ സിനിമയായ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കുകയാണ്.


Click it and Unblock the Notifications