»   » മോഹന്‍ലാല്‍ ഇല്ലാതെ ഒടിയന്റെ മൂന്നാമങ്കം തുടങ്ങി... 30കാരനായി 'സ്ലിം ലാലേട്ടന്‍' എത്താന്‍ വൈകും?

മോഹന്‍ലാല്‍ ഇല്ലാതെ ഒടിയന്റെ മൂന്നാമങ്കം തുടങ്ങി... 30കാരനായി 'സ്ലിം ലാലേട്ടന്‍' എത്താന്‍ വൈകും?

Posted By:
Subscribe to Filmibeat Malayalam
മോഹന്‍ലാലില്ലാതെ ഒടിയന്‍റെ മൂന്നാം ഘട്ട ചിത്രീകരണം | filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന്റെ പ്രമേയത്തിലെ വ്യത്യസ്തത തന്നെയാണ് ഒടിയനേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതും. പുലിമുരുകന്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം പ്രഖ്യാപിച്ച ഓരോ ചിത്രങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷകളും ആവേശവും വാനോളം വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ പിന്നാലെ എത്തിയ ചിത്രങ്ങള്‍ക്കൊന്നും അത് നിലിനിര്‍ത്താനായില്ല.

ആ മോഹം നടക്കില്ല, ബോളിവുഡിലേക്ക് ടേക്ക് ഓഫില്ല... ആ ചിറകുകള്‍ അരിഞ്ഞത് സല്‍മാന്‍ ഖാന്‍

പരിക്ക് തളര്‍ത്തിയില്ല, പ്രണവ് തിരിച്ചെത്തി ആദി പൂര്‍ത്തിയായി... ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍!

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ പ്രതീക്ഷകള്‍ കാക്കുമെന്നാണ് അണിയറ സംസാരം. ഒട്ടേറെ പുതുമകളുമായിട്ടായിരിക്കും ഒടിയന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. സംഘട്ടന രംഗങ്ങളും വിഷ്വല്‍ എഫക്ട്‌സും പ്രേക്ഷകര്‍ക്കും പുതിയ കാഴ്ചാനുഭവം സമ്മാനിക്കും. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ വെള്ളിയാഴ്ച ആരംഭിച്ചു.

മോഹന്‍ലാല്‍ ഇല്ല

മൂന്നാം ഷെഡ്യൂളില്‍ ചിത്രീകരിക്കുന്ന രംഗങ്ങളില്‍ ശരീര ഭാരം കുറച്ച് മുപ്പത് വയസുള്ള യുവാവായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. കഥാപാത്രത്തിന് വേണ്ടി 15 കിലോയോളമാണ് മോഹന്‍ലാല്‍ ഭാരം കുറയ്ക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ രൂപമാറ്റത്തിനാണ് മോഹന്‍ലാല്‍ ഒരുങ്ങുന്നത്. ഈ മാസം അവസാനം മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്യും.

ക്ലൈമാക്‌സ് പൂര്‍ത്തിയായി

ഒടിയന്‍ മാണിക്കന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പ്രായം ചെന്ന അവസ്ഥയാണ് ആദ്യ രണ്ട് ഷെഡ്യൂളുകളിലും ചിത്രീകരിച്ചത്. രണ്ടാം ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിച്ചത്. വാരണാസിയിലും പാലക്കാടുമായി ഒക്ടോബര്‍ 27ഓടെ ആദ്യ രണ്ട് ഷെഡ്യൂളുകളും പൂര്‍ത്തിയാക്കിയിരുന്നു.

പീറ്റര്‍ ഹെയ്‌ന്റെ സാന്നിദ്ധ്യം

പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടെയാണ് ഒടിയന്‍. അഞ്ചോളം ഫൈറ്റുകളാണ് ചിത്രത്തിലുള്ളത്. ജനങ്ങളെ ഭയപ്പെടുത്താന്‍ മൃഗ രൂപം സ്വീകരിക്കാന്‍ കഴിവുള്ളവരാണ് ഒടിയന്മാര്‍. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളിലെ പ്രധാന വെല്ലുവിളിയും ഈ രൂപമാറ്റം തന്നെയാണ്.

ഒടിയന്‍ മാണിക്യന്‍ ചില്ലറക്കാരനല്ല

ദുര്‍മന്ത്രവാദ വിദ്യകളില്‍ ഒന്നായ ഒടിവിദ്യയാണ് ചിത്രം പ്രമേയമാക്കുന്നത്. അതിവേഗത്തില്‍ ഓടാന്‍ കഴിയുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍. രണ്ട് കാലില്‍ മാത്രമല്ല നാല് കാലിലും അതിവേഗത്തില്‍ ഓടാന്‍ മാണിക്യന് സാധിക്കും. സാധാരണക്കാരേക്കാല്‍ ഉയരത്തില്‍ ചാടാനും ഏത് രൂപവും സ്വീകരിക്കാനും സാധിക്കുന്ന ഒടിയന്മാര്‍ക്ക് ആയോധന കലകളും വശമാണ്.

20 വര്‍ഷത്തിന് ശേഷം

മണിരത്‌നം ചിത്രമാണ് ഇരുവറിലാണ് പ്രകാശ് രാജും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രകാശ് രാജും മോഹന്‍ലാലും ഒന്നിക്കുകയാണ് ഒടിയനിലൂടെ. ചിത്രത്തില്‍ ശക്തമായ വില്ലനായിട്ടാണ് പ്രകാശ് രാജ് എത്തുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ പ്രകാശ് രാജ് അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പം ഒരു മലയാള ചിത്രം ആദ്യമാണ്.

മുത്തച്ഛനായി സാക്ഷാല്‍ ബിഗ് ബി

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഒടിയനില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ കഥാപാത്രം ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. മാണിക്യനെ ഒടിവിദ്യകള്‍ പഠിപ്പിക്കുന്നത് മുത്തച്ഛനാണ്. ചിത്രത്തില്‍ ബിഗ് ബി എത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കാണ്ഡഹാറിന് ശേഷം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഒടിയന്‍.

ഒടിയനും ബാഹുബലിയും

ബാഹുബലിയുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന കലാസംവിധായകന്‍ സാബു സിറിളാണ് ഒടിയന്റെ പ്രൊഡക്ഷന്‍ ഡിസൈനിംഗ് നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് ഹരികൃഷ്ണനാണ്. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

English summary
Odiyan's third schedule shooting resumes today, and Mohanlal will join the end of the month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam